ലോക്ഡൗണിന് ശേഷം തീയേറ്ററിലെത്തുന്ന ആദ്യ ഇന്ത്യൻ ചിത്രം; 'ലവ്' ഒക്ടോബർ 15 ന്

ലവിന്റെ പോസ്റ്റർ Photo | www.facebook.com|ShineTomOfficial|
ലവിന്റെ പോസ്റ്റർ Photo | www.facebook.com|ShineTomOfficial|

ലോക്ഡൗണിന് ശേഷം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമാവാൻ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന 'ലവ്' ഒരുങ്ങുന്നു. ഈ മാസം 15 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ അല്ല ​ഗൾഫിലെ തീയേറ്റുകളിലാണ് കോവിഡ് മാനദണ്ഡങ്ങളും സുരക്ഷാ മുൻകരുതലുകളുമായി ചിത്രം റിലീസ് ചെയ്യുക.  ഹോം സ്ക്രീൻ എൻറർടെയ്‍ൻ‍മെൻറും ഗോൾഡൻ സിനിമയുമാണ് ചിത്രത്തിൻറെ ഗൾഫ് വിതരണക്കാർ.

ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവർ നായികാ നായകന്മാരാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ലവ്. പൂർണമായും ലോക്ഡൗണിൽ ചിത്രീകരിച്ച ലവ് നിർമിക്കുന്നത് ആഷിക് ഉസ്മാൻ ആണ്.

ഖാലിദ് റഹ്മാൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. വീണ നന്ദകുമാർ, സുധി കോപ്പ, ഗോകുലൻ, ജോണി ആൻറണി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.  ഛായാഗ്രഹണം ജിംഷി ഖാലിദ്. 

Hi everyone, hope you’ll are doing well & safe? My upcoming film “ Love Movie ” is the first Indian film to release in...

Posted by Shine Tom Chacko on Wednesday, 7 October 2020

 ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ അനുരാ​ഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. മമ്മൂട്ടി നായകനായെത്തിയ  'ഉണ്ട'യാണ് മറ്റൊരു ചിത്രം

Content Highlights : Khalid Rahman movie Love Starring Rajisha and shine is the first Indian film to release in Cinemas post lockdown

Content Highlights: