അര്ജുന് അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന 'ഖജുരാഹോ ഡ്രീംസ്' ഡിസംബര് അഞ്ചിന് തീയേറ്ററുകളില്

അര്ജുന് അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും പ്രധാനവേഷങ്ങളിലെത്തുന്ന 'ഖജുരാഹോ ഡ്രീംസ്' റിലീസ് അനൗണ്സ്മെന്റ് പോസ്റ്റര് പുറത്ത്. ചിത്രം ഡിസംബര് അഞ്ചിന് തീയേറ്ററുകളിലെത്തും. യൂത്തിനെ ഏറെ ആകര്ഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളുമായി എത്തുന്നതാണ് ചിത്രമെന്നാണ് സൂചന.
ഗുഡ്ലൈന് പ്രൊഡക്ഷന്സിന്റെ ബാനറില് എം.കെ. നാസര് നിര്മിച്ച് മനോജ് വാസുദേവ് സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് സേതുവാണ്. ഗുഡ്ലൈന് പ്രൊഡക്ഷന്സ് ത്രൂ ആശിര്വാദ് റിലീസ് പ്രദര്ശനത്തിനെത്തിക്കുന്നു.
പുരാതന ചുവര്ചിത്രങ്ങള് നിറഞ്ഞ ക്ഷേത്ര നഗരമായി പേരുകേട്ട ഖജുരാഹോയിലേക്കുള്ള ഏതാനും സുഹൃത്തുക്കളുടെ യാത്രയും തുടര്ന്നുള്ള ആകസ്മികമായ സംഭവങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്. നര്മമുഹൂര്ത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം മാറുന്ന കാലഘട്ടത്തിലെ യുവതയുടെ ലോകമാണ് തുറന്നുകാണിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്.
അര്ജുന് അശോകന്, ഷറഫുദ്ദീന്, ശീനാഥ് ഭാസി എന്നിവര്ക്കൊപ്പം ധ്രുവന്, അതിഥി രവി, ചന്തുനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനതാരങ്ങള്. ജോണി ആന്റണി, സോഹന് സീനുലാല്, സാദിഖ്, വര്ഷാ വിശ്വനാഥ്, നേഹാ സക്സേനാ, നസീര് ഖാന്, അശോക് എന്നിവരും ചിത്രത്തിലുണ്ട്. സരേഗമയാണ് മ്യൂസിക് പാര്ട്ണര്.
പ്രൊഡക്ഷന് ഡിസൈനര്: മോഹന്ദാസ്, പ്രൊജക്ട് ഡിസൈനര്: ബാദുഷ എന്.എം, ഛായാഗ്രഹണം: പ്രദീപ് നായര്, എഡിറ്റിങ്: ലിജോ പോള്, കോസ്റ്റ്യൂം ഡിസൈനര്: അരുണ് മനോഹര്, ഗാനരചന: ഹരിനാരായണന്, മേക്കപ്പ്: സജി കട്ടാക്കട, പ്രൊഡക്ഷന് കണ്ട്രോളര്: സിന്ജോ ഒറ്റത്തെക്കല്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്: ചാക്കോ കാഞ്ഞൂപ്പറമ്പന്, ഫിനാന്സ് കണ്ട്രോളര്: സന്തോഷ് കരമന, സൗണ്ട് ഡിസൈന്: അരുണ് രാമവര്മ, സൗണ്ട് മിക്സിങ്: ജിജു ടി. ബ്രൂസ്, ഡിജിറ്റല് മാര്ക്കറ്റിങ്: അനൂപ് സുന്ദരന്, സ്റ്റില്സ്: ശ്രീജിത്ത് ചെട്ടിപ്പടി, ഡിസൈന്സ്: ആന്റണി സ്റ്റീഫന്, പിആര്ഒ: വാഴൂര് ജോസ്, പിആര് ആന്ഡ് മാര്ക്കറ്റിങ്: ആതിര ദില്ജിത്ത്.
Content Highlights: Arjun Ashokan, Sharafudheen, and Sreenath Bhasi star in `Khajuraho Dreams`. A journey of friends to the ancient city, filled with humor and youth themes. Releasing Dec 5th