ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടല്ല തിരുത്തേണ്ടത്; 'കീടം' ട്രെയ്‌ലര്‍

ട്രെയ്‌ലറിലെ രംഗം
ട്രെയ്‌ലറിലെ രംഗം

ഖോ ഖോ എന്ന ചിത്രത്തിന് ശേഷം രാഹുല്‍ റിജി നായര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കീടം'. രജീഷ വിജയന്‍, വിജയ് ബാബു, ശ്രീനിവാസന്‍, മണികണ്ഠന്‍ പട്ടാമ്പി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്ന ടീസര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റ ട്രെയ്‌ലര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മെയ് 20 നു ചിത്രം തീയേറ്ററുകളില്‍ എത്തും.

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ന്റെ ബാനറില്‍ സുജിത് വാരിയര്‍, ലിജോ ജോസഫ്, രഞ്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാകേഷ് ധരന്‍ ആണ് ചായഗ്രഹണം. ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റ് നിര്‍വഹിക്കുന്നു.രഞ്ജിത് ശേഖര്‍ നായര്‍, ആനന്ദ് മന്‍മധന്‍ , മഹേഷ് എം നായര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. 

വിനീത് വേണു, ജോമ് ജോയ്, ഷിന്റോ കെ എസ് എന്നിവര്‍ കോ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രണവ് പി പിള്ളയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ -അപ്പു എന്‍ ഭട്ടതിരി, പ്രൊഡക്ഷന്‍ ഡിസൈന്‍ -പ്രതാപ് രവീന്ദ്രന്‍, സൗണ്ട് മിക്‌സ് - വിഷ്ണു പി സി, സൗണ്ട് ഡിസൈന്‍ - സന്ദീപ് കുരിശേരി, വരികള്‍ - വിനായക് ശശികുമാര്‍, കളറിസ്റ്റ് - ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - ജെ പി മണക്കാട്,ആര്‍ട്ട് ഡയറക്ടര്‍ -സതീഷ് നെല്ലായ, കോസ്റ്റും -മെര്‍ലിന്‍, മേക്ക് അപ് -രതീഷ് പുല്‍പള്ളി, സ്റ്റണ്ട്‌സ് -ഡേയ്ഞ്ചര്‍ മണി, അസോസിയേറ്റ് ഡയറക്ടെഴ്‌സ് - ബെല്‍രാജ് കളരിക്കല്‍, ശ്രീകാന്ത് മോഹന്‍, ടൈറ്റില്‍ കാലിഗ്രഫി - സുജിത് പണിക്കാം, ഡിസൈന്‍ - ടെന്‍ പോയിന്റ് , പ്രോമോ സ്റ്റില്‍സ് - സെറീന്‍ ബാബു, വാര്‍ത്താപ്രചരണം - ജിനു അനില്‍കുമാര്‍

Content Highlights: Keedam - Official Trailer, Rahul Riji Nair, Rajisha Vijayan, Sreenivasan, Vijay Babu