കസബയ്ക്ക് ശേഷം കാവലുമായി നിധിന്‍; ചിത്രീകരണം തുടങ്ങി

കാവല്‍ ഫസ്റ്റ്‌ലുക്ക്, സുരേഷ് ഗോപി
കാവല്‍ ഫസ്റ്റ്‌ലുക്ക്, സുരേഷ് ഗോപി

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം 'കാവല്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം കട്ടപ്പനയില്‍ ഇന്ന് ആരംഭിച്ചു. അനൂപ് സത്യന്റെ 'വരനെ ആവശ്യമുണ്ട് 'എന്ന ചിത്രത്തിനു ശേഷം സുരേഷ് ഗോപി  അഭിനയിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം, ഗുഡ്‌വില്‍ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് നിര്‍മിക്കുന്നത്. മമ്മൂട്ടി പ്രധാനേവഷത്തിലെത്തിയ കസബയിലൂടെയാണ് നിധിന്‍ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ  ആയിരിക്കുമെന്ന് നിഥിന്‍ രഞ്ജിപണിക്കര്‍ പറഞ്ഞു. ലാല്‍ ഇതില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സയാ ഡേവിഡ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ഐ എം വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്, കണ്ണന്‍ രാജന്‍ പി ദേവ്, മുരുകന്‍, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ഛായാഗ്രഹണം നിഖില്‍  എസ് പ്രവീണ്‍ നിര്‍വ്വഹിക്കുന്നു. സംഗീതം-രഞ്ജിന്‍ രാജ്, എഡിറ്റര്‍-മന്‍സൂര്‍ മുത്തൂട്ടി, കല-ദിലീപ് നാഥ്, മേക്കപ്പ്-പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം-നിസ്സാര്‍, സ്റ്റില്‍സ്-മോഹന്‍ സുരഭി, പരസ്യകല-ഓള്‍ഡ് മങ്കസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഞ്ജയ് പടിയൂര്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights: Kaval Movie, Suresh Gopi, Nidhin Renji Panicker Started, Lal, Joby George 

Content Highlights: