'കാത്തു കാത്തിരിപ്പു'; 'പടച്ചോനെ ഇങ്ങള് കാത്തോളീ'യിലെ ഗാനം വൈറല്‍

Photo | Screen grab
Photo | Screen grab

കാത്തിരിപ്പിനൊടുവില്‍, 'പടച്ചോനെ ഇങ്ങള് കാത്തോളീ' എന്ന സിനിമയിലെ 'കാത്തു കാത്തിരിപ്പു' എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ആറ് ലക്ഷത്തിലധികം കാഴ്ചക്കാരുമായി പാട്ട് യൂട്യൂബില്‍ മുന്നേറുകയാണ്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ ആണ് പാടിയത്. നിധീഷ് നടേരിയുടേതാണ് വരികള്‍.

ബിജിത്ത് ബാലയുടെ സംവിധാനത്തില്‍ ശ്രീനാഥ് ഭാസി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പടച്ചോനെ ഇങ്ങള് കാത്തോളീ'. ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ ജോസുകുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍, ടീസര്‍, ലിറിക്കല്‍ വീഡിയോ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ റിലീസ് ചെയ്തിരുന്നു. നിമിഷങ്ങള്‍ക്കകം ഇവയെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മുന്നേ ലഭിച്ച പ്രേക്ഷക ശ്രദ്ധ ഇപ്പോള്‍ 'കാത്തു കാത്തിരിപ്പു' എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോയ്ക്കും ലഭിച്ചിരിക്കുകയാണ്. 

നര്‍മത്തിനും ഗാനങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആക്ഷേപ ഹാസ്യമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഇന്നത്തെ കേരള രാഷ്ട്രീയത്തെ കൃത്യമായി നര്‍മത്തില്‍ പൊതിഞ്ഞ് പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

നിമിഷങ്ങള്‍ക്കകം ഇത്രയേറെ പ്രേക്ഷക ശ്രദ്ധ നേടിയ ലിറിക്കല്‍ വീഡിയോയും ട്രെയ്‌ലറും അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും മികച്ച തമാശകളുമൊക്കെയായി തിയേറ്ററില്‍ കുടുംബമായി ആസ്വദിക്കാവുന്ന ചിത്രമാകും 'പടച്ചോനെ ഇങ്ങള് കാത്തോളീ'. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

ആന്‍ ശീതള്‍, ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍, രസ്‌ന പവിത്രന്‍, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവന്‍, മൃദുല എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.

രചന പ്രദീപ്കുമാര്‍ കാവുംന്തറ, എഡിറ്റിങ്ങ് കിരണ്‍ ദാസ്, ഛായാഗ്രാഹണം വിഷ്ണുപ്രസാദ്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ നിധീഷ് നടേരി, ബി.കെ. ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചയിതാക്കള്‍. ആര്‍ട്ട് ഡയറക്ടര്‍ അര്‍ക്കന്‍ എസ് കര്‍മ, മേക്കപ്പ് രഞ്ജിത്ത് മണലിപറമ്പില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, പി.ആര്‍.ഒ.  മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, മാര്‍ക്കറ്റിങ് ഹുവൈസ് (മാക്‌സ്സോ).


 

Content Highlights: kathu kathirippu song from padachone ingalu katholee is going viral