ത്രില്ലർ ചിത്രവുമായി കാര്‍ത്തിക് രാമകൃഷ്ണൻ; 'ബനേർഘട്ട' ഒരുങ്ങുന്നു.

ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണൻ കേന്ദ്ര കഥാപാത്രമാവുന്ന ബനേർഘട്ടയുടെ ടൈറ്റിൽ പോസ്റ്റര്‍ പുറത്തിറങ്ങി. നടൻ ആസിഫ് അലിയാണ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
നവാഗതനായ വിഷ്ണു നാരായണൻ ഒരുക്കുന്ന ഈ ത്രില്ലർ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും.
കോപ്പിറൈറ്റ് പിക്ച്ചേഴ്സിന്‍റെ ബാനറില്‍ ഇറങ്ങുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ബന്‍ഹര്‍ ഭാസിയാണ്. എഡിറ്റിങ് രാഹുല്‍ അയനി. അർജുൻ- ഗോകുൽ കൂട്ടുകെട്ടിലൊരുങ്ങിയ 'ഷിബു' എന്ന സിനിമയിൽ സിനിമാപ്രേമിയായ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു കാര്‍ത്തിക് നായകനായി അരങ്ങേറിയത്.
Content Highlights: Karthik Ramakrishnan Bannerghatta Movie, Vishnu Narayanan
Content Highlights: