നടൻ അർജുൻ രത്തൻ വിവാഹിതനാകുന്നു

നടനും കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനുമായ അർജുൻ രത്തൻ വിവാഹിതനാകുന്നു. ശിഖ മനോജ് ആണ് വധു. വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് അർജുൻ തന്നെയാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്.
കരിക്ക് വെബ്സീരിസിലൂടെയാണ് അർജുൻ ശ്രദ്ധനേടുന്നത്. പിന്നീട് മിഥുൻ മാനുവൽ ചിത്രമായ അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ട്രാൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലുമെത്തി.
താരങ്ങളുൾപ്പടെ നിരവധി പേർ ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്.
content highlights : Karikku Actor Arjun Ratan engagement pictures, celebrity Wedding
Content Highlights: