കണ്ണന്‍ താമരക്കുളത്തിന്റെ വരാല്‍; ചിത്രീകരണം ആരംഭിച്ചു

'വരാല്‍' ടൈറ്റില്‍ പോസ്റ്റര്‍
'വരാല്‍' ടൈറ്റില്‍ പോസ്റ്റര്‍

പൊളിറ്റിക്കല്‍ ഹണി ട്രാപ്പിന്റെ കഥ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്ന ചിത്രമാണ് വരാല്‍. ഒരു അധികാര കേന്ദ്രവും ആ കേന്ദ്രത്തിലെത്താന്‍ ശ്രമിക്കുന്ന മറ്റൊരു കേന്ദ്രത്തേയും മുന്‍നിര്‍ത്തിയാണ് വരാലിന്റെ കഥാഖ്യാനം. പ്രകാശ് രാജും, അനൂപ് മേനോനുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഫോര്‍ട്ട് കൊച്ചി ടവര്‍ ഹൗസില്‍ ആരംഭിച്ചു. പ്രകാശ് രാജ് ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് അനൂപ് മേനോന്‍, കണ്ണന്‍ താമരക്കുളം, സുരേഷ് കൃഷ്ണ, പി.എ.സെബാസ്റ്റ്യന്‍, പ്രകാശ്, ഗൗരി നന്ദ എന്നിവരും തിരികൊളുത്തി. 

പ്രകാശ് രാജിനും അനൂപ് മേനോനുമൊപ്പം സണ്ണി വെയ്ന്‍, രണ്‍ജി പണിക്കര്‍ സായ്കുമാര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, മേഘനാഥന്‍, ഇര്‍ഷാദ്, ഹരിഷ് പേരടി, സെന്തില്‍ കൃഷ്ണ, ശിവജി ഗുരുവായൂര്‍, ഇടവേള ബാബു, ഡ്രാക്കുള സുധീര്‍, മിഥുന്‍, കൊല്ലം തുളസി, ദിനേശ് പ്രഭാകര്‍, ടിറ്റുവില്‍സന്‍, മനുരാജ്,വിജയ് നെല്ലീസ്, ഹണി റോസ്,ഗൗരി നന്ദ, (അയ്യപ്പനും കോശിയും ഫെയിം) മാലാ പാര്‍വ്വതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കൊച്ചിയിലെ മുതിര്‍ന്ന പൊലീസുദ്യോഗസ്ഥനായ എ.സി.പി.ലാലാജിയും ഈ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. 

അനൂപ് മേനോന്റേതാണ് തിരക്കഥ.സംഗീതം -നിനോയ് വര്‍ഗീസ്,പശ്ചാത്തല സംഗീതം -ജേക്‌സ് ബിജോയ്.രവിചന്ദ്രന്‍ ഛായാഗ്രഹണവും ആദം അയൂബ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം -സഹസ് ബാല,മേക്കപ്പ് - സജി കൊരട്ടി. കോസ്റ്റ്യും - ഡിസൈന്‍. അരുണ്‍ മനോഹര്‍.ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍ -കെ.ജെ.വിനയന്‍.പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍
അജിത് പെരുമ്പള്ളി, പ്രൊജക്റ്റ് ഡിസൈനര്‍ - ബാദ്ഷ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - കെ.ആര്‍.പ്രകാശ്. പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ് - അമൃതാ മോഹന്‍-ഷെറിന്‍ സ്റ്റാന്‍ലി .പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - അഭിലാഷ് അര്‍ജുനന്‍
കൊച്ചി, തിരുവനന്തപുരം പീരുമേട്, എന്നിവിടങ്ങളിലായി സിനിമയുടെ ചീത്രീകരണം പൂര്‍ത്തിയാകും. 

Content Highlights: Kannan Thamarakulam's movie Varal shooting starts

Content Highlights: