ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍ റിലീസ് പ്രഖ്യാപിച്ചു

ജുറാസിക് ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രമായ ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍ റിലീസ് പ്രഖ്യാപിച്ചു. ജൂണ്‍ 10 ന് ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തുമെന്ന് വിതരണകമ്പനി യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് വ്യക്തമാക്കി.
2018 ല്‍ പുറത്തിറങ്ങിയ ജുറാസിക് വേള്‍ഡ്: ഫാളന്‍ വേള്‍ഡിന്റെ തുടര്‍ച്ചയാണിത്. കോളിന്‍ ട്രെവ്‌റോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്രിസ് പാറ്റ്, ബ്രൂസ് ദല്ലാസ്, സാം നെയില്‍, ലോറ ഡേണ്‍ എന്നിവര്‍ വേഷമിടുന്നു. ആംബ്ലിന്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlights: Jurassic World Dominion, Colin Trevorrow, Chris Pat, Laura Dern, Jurassic World Dominion trailer