സംഗീതസാന്ദ്രമായി സ്മൃതിസന്ധ്യ

കൊച്ചി: സംഗീതസംവിധായകരായ രവീന്ദ്രന്റെയും ജോൺസന്റെയും ഗാനങ്ങളിലേക്കുള്ള തിരിച്ചുപോക്കായിരുന്നു ആർട്സ് സ്പേസ് കൊച്ചി (ആസ്‌ക്), മ്യുസീഷ്യൻസ് കോ-ഓർഡിനേഷൻ കമ്മിറ്റി എന്നിവ ചേർന്ന് സംഘടിപ്പിച്ച സ്മൃതിസന്ധ്യ.
ചലച്ചിത്രതാരം ടിനി ടോം ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്റെ ഭാര്യ ശോഭ, ജോൺസന്റെ ഭാര്യ റാണി എന്നിവരെ ആദരിച്ചു. കൊച്ചി മേയർ എം. അനിൽകുമാർ, സംഗീതസംവിധായകൻ പി.ജെ. ബേണി, ഡോ. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കലാകാരന്മാർക്ക് പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സ്മൃതിസന്ധ്യ സംഘടിപ്പിച്ചത്. രവീന്ദ്രന്റെയും ജോൺസന്റെയും 23-ഓളം ഗാനങ്ങളുമായി 16 ഗായകരും 21 പീസ് ഓർക്കസ്ട്രയും അണിനിരന്നു. ഗണേശ് സുന്ദരം, ചിത്ര അരുൺ, കലാഭവൻ സാബു, വിപിൻ സേവ്യർ, ബിനു ആനന്ദ്, മേഘ തുടങ്ങിയ ഗായകരാണ് വേദിയിലെത്തിയത്.
Content Highlights: johnson master raveendran songs smrithi sandhya evergreen songs