‘ആ ആഗ്രഹം സാധിച്ചു’; വെട്രിമാരന്റെ അരസനിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കാൻ ജിബിൻ ഗോപിനാഥ്

#മൂവി ഡെസ്ക്
വെട്രിമാരനൊപ്പം ജിബിന്‍ ഗോപിനാഥ് | ഫോട്ടോ: അറേഞ്ച്ഡ്
വെട്രിമാരനൊപ്പം ജിബിന്‍ ഗോപിനാഥ് | ഫോട്ടോ: അറേഞ്ച്ഡ്

തമിഴിൽ വെട്രിമാരൻ സിനിമയിൽ മുഖം കാണിക്കുക എന്നതാണ് ഏതൊരു നടന്റെ ആഗ്രഹങ്ങളിലെന്ന്. ആ ആഗ്രഹത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ജിബിൻ ഗോപിനാഥ്. വെട്രിമാരൻ-ചിമ്പു കൂട്ടുകെട്ടിൽ തയ്യാറാകുന്ന അരസനിൽ ഒരു പ്രധാനവേഷത്തിൽ ജിബിൻ പ്രേക്ഷകർക്ക് മുന്നിലെത്തും.

ഡീയസ് ഈറെ, കളങ്കാവൽ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ നടനാണ് ജിബിൻ. ''തമിഴിൽ സിനിമ ചെയ്യാൻ ഞാനായിട്ട് ഇതുവരെ ശ്രമിച്ചിട്ടില്ല. ഒരാഗ്രഹം മാത്രമാണ് ഉള്ളിലുണ്ടായിരുന്നത്. വെട്രിമാരൻ സിനിമയിലൂടെ അത് നിറവേറ്റാനായതിൽ അതിയായ സന്തോഷമുണ്ട്- ജിബിൻ പറഞ്ഞു. ഭീഷ്മർ ആണ് ജിബിൻ ഗോപിനാഥിന്റേതായി അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രം.

ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിമ്പുവിനൊപ്പം വിജയ്‌സേതുപതി, യോഗലക്ഷ്മി, ജോൺ വിജയ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്.

Content Highlights: Malayalam actor Jibin Gopinath, known for his roles in Dies Irae and Bheeshmar, is set to make his Tamil debut in the highly anticipated Vetrimaaran directorial Arasan, starring Simbu and Vijay Sethupathi.