'ജവാനും മുല്ലപ്പൂവും' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തി

Jawanum Mullappoovum
Jawanum Mullappoovum

ടു ക്രീയേറ്റീവ്  മൈൻഡ്സിന്റെ ബാനറിൽ   വിനോദ്  ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന്  നിർമിക്കുന്ന  'ജവാനും മുല്ലപ്പൂവും' പ്രദർശനത്തിന് തയ്യാറാകുന്നു. അടച്ചിടൽ കാലത്തിന് ശേഷം ഓരോ വീടും ഒരു ചെറുലോകമായി മാറിയ പശ്ചാത്തലത്തിലാണ് ജവാനും മുല്ലപ്പൂവിന്റെയും കഥ പറയുന്നത്.  സ്കൂൾ അധ്യാപികയായ ജയശ്രി ടീച്ചറും സൈനിക ജീവിതം  പൂർത്തിയാക്കി  നാട്ടിൽ മടങ്ങിയെത്തിയ ജവാൻ ഗിരിധറിന്റെയും കഥ പറയുന്ന ചിത്രം  നവാഗതസംവിധായകനായ രഘു  മേനോൻ അണിയിച്ചൊരുക്കുന്നു.  

ഇഷ്ടാനിഷ്ടങ്ങളുടെ കാരൃത്തിൽ ഗിരിധറും ജയശ്രിയും ഇരുധ്രുവങ്ങളിൽ ആണ്. എങ്കിലും കുടുംബം എന്ന അനിവാരൃതയെ മുറുകേ പിടിച്ച് അവർ ഒത്തുപോകുകയാണ്. ജയശ്രി ടീച്ചറുടെ അതിജീവനത്തിന്റെ കഥ വൃതൃസ്തമായി പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ,  സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണൻ  ആണ്.

ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു. മറ്റ് അഭിനേതാക്കൾ:  രാഹുൽ മാധവ്,ബേബി സാധിക മേനോൻ,ദേവി അജിത്ത്, ബാലാജി ശർമ്മ,  വിനോദ്  കെടാമംഗലം, സാബു ജേക്കബ്,  കോബ്രാ രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ,  ലതാദാസ്, കവിതാ രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ.

കാമറ: ഷാൽ സതീഷ്, എഡിറ്റർ:  സനൽ അനിരുദ്ധൻ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, അസോസിയേറ്റ് പ്രൊഡ്യൂസർ: ആർ ഡി, എക്സിക്യൂട്ടീവ് പ്രൊഡൃസർ: മാളവിക എസ് ഉണ്ണിത്താൻ, ലൈൻ പ്രൊഡ്യൂസർ: സുഭാഷ് ചന്ദ്രൻ, ചീഫ് അസോ. ഡയറക്ടർ:  ബാബുരാജ് ഹരിശ്രി, അസോ. ഡയറക്ടർ: രാജേഷ്‌  കാക്കശ്ശേരി, ആർട് :അശോകൻ  ചെറുവത്തൂർ, സംഗീതം: 4 MUSICS & മത്തായി സുനിൽ., ഗാനങ്ങൾ: ബി കെ ഹരിനാരായണൻ & സുരേഷ്  കൃഷ്ണൻ, കൊറിയൊഗ്രാഫർ അയ്യപ്പദാസ് വി.പി. കോസ്റ്റ്യൂം : ആദിതൃ നാണു, മേക്കപ്പ് : പട്ടണം ഷാ സൗണ്ട് ഡിസൈൻ: ചാൾസ്, വി.എഫ്.എക്‌സ്‌ : ജിഷ്ണു പി ദേവ്, സ്റ്റിൽസ് : ജിതിൻ മധു, പി ആർ ഒ: ശിവപ്രസാദ്, ഡിസൈൻസ് മാ മി ജോ.

Content Highlights: Jawanum Mullappoovum suresh krishnan raghu menon