ദൃശ്യം 2 ഫെയിം സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്നു, 'ജവാനും മുല്ലപ്പൂവും' പൂർത്തിയായി

സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്
സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

ദൃശ്യം 2 ഫെയിം സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ രഘുമേനോൻ സംവിധാനം ചെയ്യുന്ന ചിത്രമായ 'ജവാനും മുല്ലപ്പൂവും " എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാരിയായ ഒരു ഹൈസ്കൂൾ അധ്യാപികയുടെ കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തിൽ ദേവി അജിത്ത്, ബാലാജി ശർമ്മ, നന്ദു പൊതുവാൾ, സാധിക മേനോൻ, വിനോദ് കെടാമംഗലം കോബ്ര രാജേഷ്, സാബു ജേക്കബ്, സന്ദീപ് കുമാർ, ബാലശങ്കർ, കവിത രഘുനന്ദനൻ, അമ്പിളി, ലത ദാസ്, മാസ്റ്റർ തൻമയി മിഥുൻ മാധവൻ, സിനി എബ്രഹാം തുടങ്ങിയവരും അഭിനയിക്കുന്നു.  കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സുരേഷ് കൃഷ്ണനാണ്. ഷ്യാൽ സതീഷ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ സനൽ അനിരുദ്ധൻ ആണ്. 2 ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ സമീർ സേട്ടും വിനോദ് ഉണ്ണിത്താനും ചേർന്നാണ് നിർമ്മാണം.

സംഗീതം: 4 മ്യൂസിക്ക്, ഗാനങ്ങൾ: ബി.കെ ഹരിനാരായണൻ & സുരേഷ് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, ആർട്ട്: അശോകൻ ചെറുവത്തൂർ, കോസ്റ്റ്യൂം: ആദിത്യ നാണു, മേക്കപ്പ്: പട്ടണം ഷാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബാബുരാജ് ഹരിശ്രീ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാളവിക എസ് ഉണ്ണിത്താൻ, ലൈൻ പ്രൊഡ്യൂസർ: സുഭാഷ് ചന്ദ്രൻ, പ്രൊഡക്ഷൻ മാനേജർ: ധനേഷ് കൃഷ്ണകുമാർ, അസ്സോസിയേറ്റ് ഡയറക്ടർ: രാജേഷ് കാക്കശ്ശേരി, കൊറിയോഗ്രാഫർ: അയ്യപ്പദാസ് വി.പി, ഡിസൈൻ: ലൈനോജ് റെഡ്ഡിസൈൻ, സ്റ്റിൽസ്: ജിതിൻ മധു, പി.ആർ.ഒ: പി.ശിവപ്രസാദ്.

Content Highlights: jawanum mullappoovum movie shooting completed, rahul madhav, sumesh, sshivada