'ഇവിടെ നോട്ട് നിരോധിക്കും വേണ്ടി വന്നാൽ വോട്ടും, ഒരുത്തനും ചോദിക്കില്ല'; ജന ഗണ മനയുടെ ട്രെയ്‌ലര്‍

ട്രെയ്ലറിൽ നിന്ന്
ട്രെയ്ലറിൽ നിന്ന്

പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'ജന ​ഗണ മന'യുടെ ട്രെയ്ലർ പുറത്തിറങ്ങി. ഏപ്രിൽ 28ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. 

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് സുരാജ് എത്തുന്നത്. സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ കഥ ഷാരിസ് മുഹമ്മദിന്റേതാണ്.

സുദീപ് ഇളമൺ ആണ് ഛായാ​ഗ്രഹണം. ജെയ്ക്ക്സ് ബിജോയ് ആണ് സം​ഗീത സംവിധാനം. ഡ്രൈവിങ്ങ് ലൈസൻസിന് ശേഷം പൃഥ്വിരാജും സുരാജും ഒന്നിക്കുന്ന ചിത്രമാണ് ജന ​ഗണ മന.


 

Content Highlights: Jana Gana Mana Movie Trailer Prithviraj Suraj Venjaramoodu Dijo Jose Antony