ക്രെെംത്രില്ലറുമായി ഇന്ദ്രൻസ്; 'ജമാലിന്റെ പുഞ്ചിരി' | ട്രെയിലർ.

ഇന്ദ്രൻസ്, മിഥുൻ രമേശ്, പ്രയാഗാ മാർട്ടിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിക്കി തമ്പി സംവിധാനം ചെയ്യുന്ന സോഷ്യൽ ക്രൈം ത്രില്ലർ "ജമാലിന്റെ പുഞ്ചിരി " എന്ന ചിത്രത്തിന്റെ തിയ്യേറ്ററിക്കൽ ട്രെയിലർ, പ്രശസ്ത താരങ്ങളായ മഞ്ജു വാര്യർ, ഇന്ദ്രൻസ് എന്നിവരുടെ സോഷ്യൽ പേജിലൂടെ റിലീസ് ചെയ്തു.
കുടുംബ കോടതി, നാടോടി മന്നൻ എന്നി ഹിറ്റ് സിനിമകൾക്കു ശേഷം ചിത്രം ക്രിയേഷൻസിന്റെ ബാനറിൽ ചിത്രം സുരേഷ്,ശ്രീജ സുരേഷ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് " ജമാലിന്റെ പുഞ്ചിരി ". ജൂൺ ഏഴിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സിദ്ധിഖ്,അശോകൻ,ജോയ് മാത്യു, ശിവദാസൻ കണ്ണൂർ, ദിനേശ് പണിക്കർ, സോന നായർ, രേണുക, മല്ലിക സുകുമാരൻ,സേതു ലക്ഷ്മി,ജസ്ന തുടങ്ങിയവരും അഭിനയിക്കുന്നു.ഒപ്പം പുതുമുഖങ്ങളായ സുനിൽ ഭാസ്കർ,യദു കൃഷ്ണൻ,ഫർഹാൻ എന്നിവരും കഥാപാത്രങ്ങളാവുന്നു.
ഉദയൻ അമ്പാടി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം വി എസ് സുഭാഷ് എഴുതുന്നു.
അനിൽകുമാർ പാതിരിപ്പള്ളി,മധു ആർ ഗോപൻ എന്നിവരുടെ വരികൾക്ക് വർക്കി സംഗീതം പകരുന്നു.എഡിറ്റർ-വിപിൻ മണ്ണൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിക്രമൻ തൈക്കാട്, പ്രൊഡക്ഷൻ ഡിസൈനർ-ചന്ദ്രൻ പനങ്ങോട്, പ്രൊഡക്ഷൻ കൺട്രോളർ-ഷിബു പന്തലക്കോട്, കല-മഹേഷ് ശ്രീധർ, മേക്കപ്പ്-സന്തോഷ് വെൺപകൽ,വസ്ത്രാലങ്കാരം-ഇന്ദ്രൻസ് ജയൻ, സ്റ്റിൽസ്സ്-സലീഷ് പെരിങ്ങോട്ടുക്കര,ശ്രീനി മഞ്ചേരി, പരസ്യക്കല-ഡെക്കോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സജി, സുകുമാരൻ,പ്രകാശ് ആർ നായർ, ക്രീയേറ്റീവ് ഹെഡ്- അനിൽ പാതിരിപ്പള്ളി,വി എസ് സുധീഷ് ചന്ദ്രൻ, പി ആർ ഒ-എ എസ് ദിനേശ്.
Content Highlights: jamalinte punjiri trailer indrans crime thriller, midhun ramesh, prayaga martin