IDSFFK ഒക്ടോബർ രണ്ട് മുതൽ ഏഴുവരെ തിരുവനന്തപുരത്ത്; അക്കാദമി ചെയർമാൻ ഉടൻ- മന്ത്രി വിഷ്ണുനാഥ്

#സ്വന്തം ലേഖകൻ
പി.സി വിഷ്ണുനാഥ് എം.എല്‍.എ. | ഫോട്ടോ: ജി. ശിവപ്രസാദ്
പി.സി വിഷ്ണുനാഥ് എം.എല്‍.എ. | ഫോട്ടോ: ജി. ശിവപ്രസാദ്

തിരുവനന്തപുരം: 18-ാമത് ഇൻർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഒക്ടോബർ രണ്ടുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരികമന്ത്രി പി.സി. വിഷ്ണുനാഥ്. കൈരളി ശ്രീ, നിള തിയേറ്ററുകളാണ് വേദി. 1741 എൻട്രികൾ ഈ വർഷത്തെ മേളയിലേക്ക് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക് ഉടൻ തന്നെ നിയമനമുണ്ടാവുമെന്നും മന്ത്രി അറിയിച്ചു. ഈ മാസം തന്നെ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തേക്ക് പ്രധാന ആളുകൾ വരേണ്ടതിന്റെ നടപടികൾ സ്വീകരിക്കും. ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.കെ.) ഡിസംബർ ആദ്യവാരം തിരുവനന്തപുരത്ത് വെച്ചുതന്നെ നടക്കും. ഓഗസ്റ്റ് ഒന്നിന് സിനിമകൾ ക്ഷണിക്കുന്നതിന്റെ വിജ്ഞാപനം പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: 18th IDSFFK scheduled from October 2 to 7, 2026. Venues include Kairali, Sree, and Nila theatres in Thiruvananthapuram. Received 1,741 entries for the documentary and short film festival. IFFK 2026 confirmed for the first week of December. New appointments for Kerala Chalachitra Academy leadership expected soon