'ഹയ'യിലൂടെ നായികയാകാന്‍ ചൈതന്യ പ്രകാശ്

ചൈതന്യ പ്രകാശ് രണ്‍ബീറിനൊപ്പം, ഹയ എന്ന ചിത്രത്തില്‍ ചൈതന്യ പ്രകാശ്‌
ചൈതന്യ പ്രകാശ് രണ്‍ബീറിനൊപ്പം, ഹയ എന്ന ചിത്രത്തില്‍ ചൈതന്യ പ്രകാശ്‌

ഇന്‍സ്റ്റാഗ്രാം വീഡിയോകളിലൂടെ സുപരിചിതയായ ചൈതന്യ പ്രകാശ് സിനിമയിലേക്ക്. ഹയ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന 'ഹയ ' ഒരു ക്യാമ്പസ് ത്രില്ലര്‍ ചിത്രമാണ്. പ്രിയം, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു ശ്രദ്ധേയനായ വാസുദേവ് സനല്‍ തന്റെ പുതിയ ചിത്രമായ 'ഹയ'യിലൂടെ ഒരു കൂട്ടം പുതുമുഖങ്ങള്‍ക്ക് സിനിമയിലേക്ക് അവസരം നല്‍കുകയാണ്. 

മാധ്യമ പ്രവര്‍ത്തകനായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ തിരകഥ രചിക്കുന്നത്.  ജിജു സണ്ണി ചായാഗ്രാഹണവും അരുണ്‍ തോമസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. മസാല കോഫി എന്ന ബാന്റിന്റെ അമരക്കാരന്‍ വരുണ്‍ സുനിലാണ് സംഗീത സംവിധായകന്‍

തിരുവനന്തപുരം മാര്‍ ഇവനിയോസ് കോളേജില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ ചൈതന്യ പ്രകാശ് ഇന്‍സ്റ്റാഗ്രാം റീല്‍സ് വീഡിയോകളിലൂടെ ആണ് ശ്രദ്ധേയയാകുന്നത്. അടുത്തിടെ ബോളിവുഡ് താരം രണ്‍ബിര്‍ കപൂറിന്റെ ചിത്രമായ 'ഷംശേര' യുടെ പ്രൊമോഷന്‍ പ്രോഗ്രാമുകളുടെ ഭാഗമായിരുന്നു ചൈതന്യ.
 

Content Highlights: Haya Movie, chaithanya prakash, Film Debut, Instagram model, content Creator,