സൈജു കുറുപ്പ് നായകനാവുന്ന ‘ഹരിവരാസനം’; പ്രധാന വേഷത്തിൽ യോഗി ബാബുവും

സൈജു കുറുപ്പ് നായകനാകുന്ന 'ഹരിവരാസനം' ചിത്രത്തിൽ തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലും മറ്റു ഇതര ലൊക്കേഷനുകളിലുമായി പുരോഗമിക്കുകയാണ്. ഡോ. കെ. അമ്പാടിയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
ചിത്രത്തിലെ പ്രധാന റോളിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു അഭിനയിക്കുന്ന വിവരം സൈജു കുറുപ്പാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. മലയാളികൾക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. 'മാളികപ്പുറ'ത്തിനു ശേഷം രഞ്ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
പ്രൊജക്റ്റ് ഡിസൈനർ: ആർ. ജയചന്ദ്രൻ, ഡി.ഒ.പി: സജാദ് കാക്കു, എഡിറ്റർ: അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ: രാഖിൽ, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പാർഥൻ. സി, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, അസോസിയേറ്റ് ഡയറക്റ്റർ: നിധീഷ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, ഡിസൈൻ: ഇല്ലുമിനാർട്ടിസ്റ്റ്, പി.ആർ.ഒ: പ്രതീഷ് ശേഖർ.
Content Highlights: Saiju Kurup plays the lead role in Harivarasanam. Popular South Indian actor Yogi Babu features in a key role. Directed by Rajesh Nair and produced by Ajith Vinayaka Films. Music composed by Ranjin Raj, known for Malikappuram. Filming is currently underway at Chitranjali Studio, Thiruvananthapuram