ഇത് ഞെട്ടിക്കുന്ന വാർത്ത, ഇങ്ങനെയൊരു ചിത്രത്തിൽ അഭിനയിച്ചിട്ടില്ല- ഗൗതം മേനോൻ

അൻപുസെൽവൻ എന്ന ചിത്രത്തിൽ താൻ അഭിനയിക്കുന്നില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ഗൗതം മേനോൻ. ചിത്രത്തിന്റെ പോസ്റ്റർ സംവിധായകൻ പാ രഞ്ജിത്ത് ഉൾപ്പടെയുള്ളവർ പുറത്ത് വിട്ടിരുന്നു. എന്നാൽ ഇത് ഞെട്ടലുണ്ടാക്കുന്നുവെന്നും ഇത്തരത്തിൽ ഒരു ചിത്രത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ഗൗതം മേനോൻ ട്വീറ്റ് ചെയ്തു.
"ഈ വാർത്തയെന്നെ ഞെട്ടിച്ചു. ഞാൻ അഭിനയിക്കുന്നുവെന്ന് പറയപ്പെടുന്ന ഈ സിനിമ ഏതാണെന്ന് എനിക്കറിയില്ല. പോസ്റ്ററില്‍ പറഞ്ഞിരിക്കുന്ന സംവിധായകനെ അറിയുകയോ കാണുകയോ ചെയ്‍തിട്ടില്ല. വലിയ വലിയ ആളുകളെക്കൊണ്ട് ഈ പോസ്റ്റർ ട്വീറ്റ് ചെയ്യിക്കാൻ നിർമാതാവിന് സാധിച്ചു. ഇത്തരമൊരു കാര്യം എളുപ്പത്തിൽ ചെയ്യാൻ കഴിയുമെന്നത് ഭയപ്പെടുത്തുന്നു.." ഗൗതം മേനോൻ ട്വീറ്റ് ചെയ്തു.
ഗൗതം മേനോന്റെ പ്രതികരണം വന്നതോടെ പാ. രഞ്‍ജിത് ഉള്‍പ്പടെയുള്ളവര്‍ ട്വീറ്റ് പിൻവലിച്ചു. എ വിനോദ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്. ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഗൗതം മേനോൻ എത്തുകയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
ചിമ്പുവിനെ നായകനാക്കി ഒരുക്കുന്ന 'വെന്ത് തനിന്തത് കാട്' എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ഗൗതം മേനോൻ.
Content Highlights : Gautham Vasudev Menon Clarifies He is Not a Part of AnbuSelvan movie
Content Highlights: