എനിക്ക് വേണ്ടി ഒരാളെ കൊല്ലാന്‍ പറ്റുമോ?'ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്' ടീസര്‍

നടി അനുപമ പരമേശ്വരന്‍ നായികയാകുന്ന ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഹ്രസ്വചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടുന്നു. മൂന്നാമിടം, കെയര്‍ ഓഫ് സൈറ ഭാനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആര്‍.ജെ. ഷാന്‍ ആണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അഖില മിഥുനാണ് നിര്‍മ്മാണം. ഹക്കിം ഷാജഹാനാണ്  ചിത്രത്തിലെ നായകന്‍.