മുരുകൻ ലോകം കീഴടക്കിയ ദിനം; 'പുലിമുരുക'ന്റെ അഞ്ച് വർഷങ്ങൾ

മലയാള സിനിമയ്ക്ക് ആദ്യമായി ബോക്സോഫീസിൽ 100 കോടിക്കിലുക്കം സമ്മാനിച്ച ബ്ലോക്ക്ബസ്റ്റർ പുലിമുരുകൻ പുറത്തിറങ്ങിയിട്ട് അഞ്ച് വർഷം. മോഹൻലാൽ നായകനായെത്തിയ ചിത്രം സംവിധാനം ചെയ്തത് വൈശാഖാണ്. ചിത്രത്തിന്റെ അഞ്ചാം വാർഷികത്തിൽ കുറിപ്പ് പങ്കുവയ്ക്കുകയാണ് നിർമാതാവ് ടോമിച്ചൻ മുളകുപാടം.
"മുരുകൻ ലോകം കീഴടക്കിയ ദിനം. നൂറുകോടി ക്ലബിൽ രാജകീയമായി ഇടം നേടി പുലിമുരുകൻ മലയാള സിനിമയുടെ നാഴികക്കല്ലായി മാറി. ഈ ചരിത്രത്തിന്റെ ഭാഗമാവാൻ സാധിച്ചുവെന്നതാണ് എനിക്ക് അഭിമാനം നൽകുന്ന കാര്യം. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി". ടോമിച്ചൻ കുറിച്ചു.
2016 ഒക്ടോബർ 7നാണ് പുലിമുരുകൻ റിലീസിനെത്തുന്നത്. മലയാളത്തില്‍ ഒരു സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍, വേഗത്തില്‍ ഇരുപത്തിയഞ്ചുകോടിയും അമ്പതുകോടിയും പിന്നിടുന്ന ചിത്രം, നൂറുകോടി ക്ലബ്ബിലിടം നേടുന്ന ആദ്യ മലയാളചിത്രം,യു.കെ, ന്യസീലന്‍ഡ് എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ മലയാള ചിത്രം തുടങ്ങി പുലിമുരുകന്‍ സൃഷ്ടിച്ച നേട്ടങ്ങള്‍ അനവധിയാണ്.
ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ കഥയൊരുക്കിയത്. കമാലിനി മുഖർജി, ജഗപതി ബാബു, ലാൽ, വിനു മോഹൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിട്ടു. ഗോപി സുന്ദറായിരുന്നു സംഗീത സംവിധാനം
content highlights : five years of Mohanlal movie Pulimurugan directed by Vysakh
Content Highlights: