കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഫഹദ് ഫാസിലിന് പരിക്ക്

കൊച്ചി; സിനിമ ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു നടന്‍ ഫഹദ് ഫാസിലിന് പരിക്ക്. പുതിയ ചിത്രമായ മലയന്‍കുഞ്ഞിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സിനിമ ചിത്രീകരണത്തിനു വേണ്ടി താല്‍ക്കാലികമായി നിര്‍മിച്ച വീടിന്റെ മുകളില്‍ നിന്നാണ് താരം വീണത്.
ഉടന്‍ തന്നെ നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ ഫഹദിന്റെ മൂക്കിനാണ് പരുക്കേറ്റത്. ചെറിയ വേദനകള്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നാണ് സിനിമാ വൃത്തങ്ങള്‍ പറയുന്നത്. നടനോട് കുറച്ച് ദിവസം വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
ഫഹദിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. മഹേഷ് നാരായണനാണ് മലയന്‍കുഞ്ഞിന് തിരക്കഥ ഒരുക്കുന്നത്. നവാഗതനായ സജിമോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ഫാസില്‍ ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. കോവിഡ് ലോക്ക്ഡൗണിനിടയില്‍ ചിത്രീകരിച്ച് പുറത്തിറങ്ങിയ സീ യു സൂണിന് ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്.
Content Highlights: Fahadh Faasil injured on the sets of Malayankunju
Content Highlights: