ഡോൺമാക്സ് ഒരുക്കുന്ന ടെക്നോ ത്രില്ലർ 'അറ്റ്'; ടീസർ പുറത്തിറങ്ങി

ചിത്രസംയോജകൻ ഡോൺമാക്സ് കഥയും സംവിധാനവും ചെയ്യുന്ന 'അറ്റ്' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. പുതുമുഖം ആകാശ് സെൻ, ഷാജു ശ്രീധർ, ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മൺ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത്.
മലയാളത്തിലെ ആദ്യത്തെ ഡാർക്ക് വെബ് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് 'അറ്റ്'. ഇൻ്റർനെറ്റ് ലോകത്തെ ചതികുഴികളും ഡാർക് വെബ് കേന്ദ്രീകരിച്ചുള്ള ക്രിമിനൽ നെറ്റ്വർക്കുകളും ഒക്കെ ചർച്ച ചെയ്യപ്പെടുന്ന ഒരു ഹൈ ടെക്ക് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോൺമാക്സ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് അറ്റ്.
കൊച്ചുറാണി പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിര്മ്മാണം. . 'അറ്റ്' ന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത് രവിചന്ദ്രൻ ആണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഇഷാൻ ദേവും എഡിറ്റിംഗ് ഷമീർ മുഹമ്മദും ആണ്.
പ്രൊജക്റ്റ് ഡിസൈൻ: ബാദുഷ എൻ എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ആർട്ട്: അരുൺ മോഹനൻ, മേക്കപ്പ്: രഞ്ജിത് അമ്പാടി, കോസ്ട്യും: റോസ് റെജിസ്, ആക്ഷൻ: കനൽക്കണ്ണൻ, ക്രീയേറ്റീവ് ഡയറക്ഷൻ: റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ: പ്രകാശ് ആർ നായർ, പി ആർ ഒ: ആതിര ദിൽജിത് , പി. ശിവപ്രസാദ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻ: മാമിജോ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
Content Highlights: DonMax movie at teaser