ഡാർക്ക് വെബിന്റെ കാണാപ്പുറങ്ങൾ; സസ്പെൻസ് നിറച്ച് 'അറ്റ്' പോസ്റ്റർ

പുതുമുഖം ആകാശ് സെന്നിനെ നായകനാക്കി ഡോണ് മാക്സ് രചനയും സംവിധാനവും നിര്വ്വഹിക്കുന്ന അറ്റ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ഷാജു ശ്രീധർ, ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മൺ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. കൊച്ചുറാണി പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിര്മ്മാണം. മലയാളത്തിൽ ആദ്യമായാണ് ഡാർക്ക് വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്.
ഛായാഗ്രഹണം രവിചന്ദ്രൻ, സംഗീത സംവിധാനം പശ്ചാത്തല സംഗീതം എന്നിവ ഹുമാർ എഴിലാൻ - ഷാജഹാൻ എന്നിവരാണ്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. പ്രൊജക്റ്റ് ഡിസൈൻ ബാദുഷ എൻ എം, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം റോസ് റെജിസ്, ആക്ഷൻ കനൽ കണ്ണൻ, ക്രീയേറ്റീവ് ഡയറക്ടര് റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ എ. കെ രജിലേഷ് , പിആർഒ- പി. ശിവപ്രസാദ്, ആതിര ദിൽജിത്, സ്റ്റിൽസ് ജെഫിൻ ബിജോയ്
Content Highlights: DonMax movie at poster