'ദിവ്യ സ്പന്ദന സുഖമായിരിക്കുന്നു'; വ്യാജ പ്രചാരണത്തിനെതിരെ കോണ്ഗ്രസ്

ചെന്നൈ: നടിയും കോണ്ഗ്രസ് നേതാവുമായ ദിവ്യാ സ്പന്ദന അന്തരിച്ചുവെന്ന് സമൂഹമാധ്യമങ്ങളില് വ്യാജപ്രചരണം. കോണ്ഗ്രസിന്റെ സോഷ്യല് മീഡിയ ചെയർപേഴ്സണ് കൂടിയാണ് നടി.
തമിഴ്നാട് കോണ്ഗ്രസ് പ്രചരണങ്ങളില് പ്രതികരണവുമായി രംഗത്ത് വന്നു. ഏതാനും ടെലിവിഷന് ചാനലുകളില് വന്ന വാര്ത്ത 100 ശതമാനം തെറ്റാണെന്നും ദിവ്യ സുഖമായിരിക്കുന്നുവെന്നും- കോണ്ഗ്രസ് തമിഴ്നാട് ഘടകം വ്യക്തമാക്കി.
Content Highlights: Divya Spandana death hoax, congress of tamilnadu clarifies