ചോരക്കളിയുമായി ദിവ്യാ പിള്ള; ‘അന്ധകാരാ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

'അന്ധകാരാ' സിനിമയിൽ ദിവ്യാ പിള്ള
'അന്ധകാരാ' സിനിമയിൽ ദിവ്യാ പിള്ള

പ്രിയം, ഇരുവട്ടം മണവാട്ടി, ഗോഡ്സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ഒരുക്കി ശ്രദ്ധനേടിയ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അന്ധകാരാ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ഫെബ്രുവരിയിൽ പ്രേക്ഷകർക്ക് മുന്നിലെത്തും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഡാർക്ക് വയലന്റ് ത്രില്ലർ ചിത്രമാണ് 'അന്ധകാരാ'. ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഒരുപിടി ശ്രദ്ധേരായ താരങ്ങളും അണിനിരക്കുന്നുണ്ട്.  ചന്തുനാഥ്‌, ധീരജ് ഡെന്നി, വിനോദ് സാഗർ, ആൻ്റണി ഹെൻറി, മറീന മൈക്കൽ, അജിഷ പ്രഭാകരൻ, സുധീർ കരമന, കെ ആർ ഭരത്, ജയരാജ് കോഴിക്കോട്  തുടങ്ങിയവരാണ് മറ്റുള്ള മുഖ്യ വേഷങ്ങളിൽ എത്തുന്നത്.

എയ്സ് ഓഫ് ഹാർട്ട്സ് സിനി പ്രൊഡക്ഷന്റെ ബാനറിൽ സജീർ ഗഫൂർ ആണ് അന്ധകാരാ നിർമ്മിക്കുന്നത്. എ എൽ അർജുൻ ശങ്കറും പ്രശാന്ത് നടേശനും ചേർന്നു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രാഹകൻ മനോ വി നാരായണനാണ്. അനന്ദു വിജയ്  എഡിറ്റിംഗ് നിർവഹിക്കുന്നു. ആർട്ട് - ആർക്കൻ എസ് കർമ്മ, പ്രൊജക്റ്റ്‌ ഡിസൈ‍നർ - സണ്ണി തഴുത്തല,പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ.അരുൺ മുരളീധരനാണ് സംഗീത സംവിധാനം,സ്റ്റിൽസ് - ഫസൽ ഉൾ ഹക്ക്, മാർക്കറ്റിംഗ് - എന്റർടൈൻമെന്റ് കോർണർ, മീഡിയ കൺസൽട്ടണ്ട് -വൈശാഖ് വടക്കേവീട്,ജിനു അനിൽകുമാർ, ഡിസൈൻസ് - യെല്ലോ ടൂത്ത്

Content Highlights: divya pillai new movie, andhakara first look poster