ചാൻസ് ചോദിക്കാൻ ചാണകം കൊണ്ടു പോകുന്ന ലോറിയിൽ യാത്ര; ജോജുവിനെക്കുറിച്ചുള്ള കഥ

നടൻ ജോജു ജോർജിനെക്കുറിച്ച് സംവിധായകൻ ജിയോ ബേബിയുടെ കുറിപ്പ് വെെറലാകുന്നു. കുഞ്ഞു ദൈവം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ജിയോ ബേബി. ജോജുവായിരുന്നു ചിത്രത്തിലെ നായകൻ. സിനിമയിലെത്താൻ ജോജു അനുഭവിച്ച കഷ്ടപ്പാടിന്റെ കഥകളാണ് ജിയോ ബേബി വിശദീകരിക്കുന്നത്. സ്വന്തം സ്ഥലമായ മാളയിൽ നിന്നും സിനിമയിൽ ചാൻസ് ചോദിക്കാൻ എറണാകുളത്തേക്ക് പോകുന്നത് ചാണകം കൊണ്ടുപോകുന്ന ലോറിയുടെ പിന്നിൽ നിന്നായിരുന്നുവെന്ന് ജിയോ കുറിക്കുന്നു.
സംവിധായകന്‍ ജിയോ ബേബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
25 വർഷങ്ങൾ. ഒരിക്കൽ ജോജു ചേട്ടൻ പറഞ്ഞതാണ്. മാളയിൽ നിന്ന് ചാൻസ് ചോദിക്കാൻ എറണാകുളം വരുന്നത് ചാണകം കൊണ്ടുപോകുന്ന ലോറിയുടെ പിന്നിൽ നിന്നാണ്, ഷർട്ടിൽ ചാണകം ആവാതെ അങ്ങനെ നിന്നു യാത്ര ചെയ്യാൻ ഒരുപാട് കഷ്ടപ്പാടാണ്.
ലോറിയിൽ നിന്ന് ഇറങ്ങി കഴിഞ്ഞാൽ ലിഫ്റ്റ് ചോദിച്ചു ചോദിച്ചു എറണാകുളം എത്തും, തിരിച്ചു പോക്കും ഇങ്ങനെ തന്നെയാണ്. അങ്ങനെ വന്നതാണ് സിനിമയിൽ. വന്നിട്ട് 25 വർഷങ്ങൾ ആയി. അതു കൊണ്ട് ഇവിടെ തന്നെ കാണും. അവാർഡുകൾ തിക്കും തിരക്കും കൂട്ടാത്തെ വന്നു കേറേണ്ടതാണ്. എനിക്ക് മുത്താണ്, എന്ത് പ്രശ്നം വന്നാലും വിളിക്കാൻ ഉള്ള മനുഷ്യൻ ആണ് ജോജു ചേട്ടൻ. ഇനിയും ഞങ്ങളെ വിസ്മയിപ്പിച്ചാലും.’–ജിയോ കുറിച്ചു.
Content Highlights: Director Jeo Baby kilometers and kilometers about actor Joju George, Kunju Daivam Movie, Joseph
.
Content Highlights: