സെറ്റിലെ പലകയുടെ പാളി തകർന്ന് കാൽ കുടുങ്ങി, സംവിധായകൻ എം.എ നിഷാദിന് പരിക്ക്

#മൂവി ഡെസ്ക്
എം.എ നിഷാദ് | ഫോട്ടോ: അറേഞ്ച്ഡ്
എം.എ നിഷാദ് | ഫോട്ടോ: അറേഞ്ച്ഡ്

പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകനും നടനുമായ എം.എ. നിഷാദിന് പരിക്ക്. ഊട്ടി വില്ല്യം ആന്റ് കേറ്റിറന്റ് ബാനറിൽ സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂൾ ചിത്രീകരണത്തിനിടെയാണ് സംഭവം.

ഖുശ്ബു, ഷഹീൻ സിദ്ദിഖ്, മഞ്ജു സുഭാഷ് തുടങ്ങിയവരും പങ്കെടുത്ത രംഗം ചിത്രീകരിക്കുന്നിടയിലാണ് സംഭവം. സെറ്റിലെ പലകയുടെ പാളികളിലൊന്ന് തകർന്ന് കാൽ കുടുങ്ങിയാണ് നിഷാദിന് പരിക്ക് പറ്റിയത്. കൈകാലുകൾക്ക് ക്ഷതം പറ്റിയ അദ്ദേഹത്തെ കൂനൂർ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിനിമയിൽ പ്രധാനകഥാപാത്രത്തെയാണ് എം.എ. നിഷാദ് അവതരിപ്പിക്കുന്നത്.

Content Highlights: Director and actor M.A. Nishad was rushed to Coonoor Military Hospital after sustaining limb injuries when a wooden floorboard collapsed during a film shoot in Ooty.