ധനുഷും നാഗാർജുനയും പ്രധാന വേഷത്തിലെത്തുന്ന ശേഖർ കമ്മുല ചിത്രം; 'കുബേര' ഫസ്റ്റ് ലുക്ക് പുറത്ത്

ചിത്രത്തിൻ്റെ പോസ്റ്റർ
ചിത്രത്തിൻ്റെ പോസ്റ്റർ

ധനുഷ്, നാഗാർജുന അക്കിനേനി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ 'കുബേര' പ്രഖ്യാപിച്ചു. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ എൽ പി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗും പുസ്കൂർ രാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൊണാലി നാരംഗ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ശിവരാത്രി ദിനത്തിലാണ് പ്രഖ്യാപിച്ചത്.

ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ധനുഷിന്റെ കഥാപാത്രത്തെ പോസ്റ്ററിൽ കാണാം. താരത്തിൻ്റെ കഥാപാത്രത്തെക്കുറിച്ചുള്ള ആകാംക്ഷയും പോസ്റ്റർ ജനിപ്പിക്കുന്നു. നാഗാർജുന അവതരിപ്പിക്കുന്ന കഥാപാത്രവും എന്താണ് എന്നത് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

രശ്മിക മന്ദന ചിത്രത്തിൽ നായികയായി എത്തുന്നു. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയിലാണ് എത്തുന്നത്. ഛായാഗ്രഹണം: നികേത് ബൊമ്മി, പ്രൊഡക്ഷൻ ഡിസൈൻ: രാമകൃഷ്ണ സബ്ബാനി, മോണിക്ക നിഗോത്രേ, മാർക്കറ്റിംഗ്: വാൾസ് ആൻഡ് ട്രൻഡ്സ്, പിആർഒ: ശബരി

Content Highlights: dhanush movie kubera first look poster released