10000 മണിക്കൂറുകള്‍ കൊണ്ട് നെയ്‌തെടുത്ത മിഹീകയുടെ ലെഹങ്ക, ഡിസൈനര്‍ പറയുന്നു

റാണ ദഗ്ഗുബട്ടിയും മിഹീക ബജാജും തമ്മിലുള്ള വിവാഹച്ചടങ്ങുകൾ നടക്കുകയാണ്. വിവാഹത്തിനു മുന്നോടിയായി നടന്ന ഹൽദിയുടെയും മറ്റ് ചടങ്ങുകളുടെയും ചിത്രങ്ങൾ നേരത്തെ തന്നെ സോഷ്യൽമീഡിയയിൽ വൈറലാണ്. ലോക്ഡൗണിലെ വിവാഹമായതിനാൽ വളരെ ചുരുങ്ങിയ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഹൈദരാബാദിൽ വിവാഹം നടക്കുന്നത്.
പ്രമുഖ ഡിസൈനറായ അനാമിക ഖന്നയാണ് മിഹീകയുടെ വിവാഹവസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നത്. മിഹീകയുടെ ബ്രൈഡൽ സങ്കൽങ്ങളെക്കുറിച്ച് അനാമിക ടൈംസ് ഓഫ് ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിനിടെ പങ്കുവെച്ചു.
'മിഹീകയും അമ്മ ബണ്ടി ബജാജും എലഗന്റ് ലുക്കിലുള്ള വസ്ത്രങ്ങളാണ് മോഹിക്കുന്നത്. ക്രീമും സ്വർണനിറവും ചേർന്ന ലെഹങ്കയാണ് വിവാഹവസ്ത്രമായി തിരഞ്ഞെടുത്തത്. സർദോസി, ചിക്കങ്കാരി ത്രെഡ് വർക്ക് ചെയ്ത ബ്ലൗസും സ്വർണനിറത്തിലുള്ള മെറ്റൽവർക്ക് ചെയ്തെടുത്ത ദുപ്പട്ടയും. അമിതാഡംബരമില്ലാത്ത വസ്ത്രങ്ങളോടാണ് മിഹീകയ്ക്ക് താത്‌പര്യം. 10000 മണിക്കൂറുകൾ കൊണ്ടാണ് മിഹീകയുടെ വിവാഹവസ്ത്രം നെയ്തെടുത്തത്.' അനാമിക പറഞ്ഞു.
Content Highlights :designer anamika explains about miheeka bajaj bridal wear wedding rana daggubati
Content Highlights: