ബഹിഷ്‌കരണത്തിന് തിരിച്ചടി; ദീപികയുടെ ഫോളോവേഴ്‌സില്‍ എണ്ണത്തില്‍ വന്‍ കുതിപ്പ്

ജെഎന്‍യുവില്‍ അക്രമണത്തിനിരയായ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചതിന്റെ പേരില്‍ ബിജെപി അനുകൂലികള്‍ ദീപികയ്‌ക്കെതിരേ രംഗത്ത് വന്നിരുന്നു. ദീപികയുടെ പുതിയ ചിത്രമായ ഛപാക് ബഹിഷ്‌കരിക്കാനും ട്വിറ്റര്‍ പോലുള്ള സാമൂഹിക മാധ്യമങ്ങളില്‍ അവരെ അണ്‍ഫോളോ ചെയ്യാനും ചില വ്യക്തികളും സംഘടനകളും ആഹ്വാനം ചെയ്തു. എന്നാല്‍ ഈ ക്യാമ്പയിന്‍ ഇവര്‍ക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്.
ദിപീകയുടെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വലിയ വര്‍ധവനവാണ് ട്വിറ്ററില്‍ ഉണ്ടായിരിക്കുന്നത്. ഏകദേശം 40000 ഫോളോവേഴ്‌സാണ് ദീപികയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഒരു ദിവസം കൊണ്ട് കൂടിയത്. ദീപികയുടെ ഫെയ്‌സ്ബുക്ക് പേജിലും ഇന്‍സ്റ്റാഗ്രാം പേജിലും പിന്തുടരുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി.
ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ പറയുന്ന ഛപാക് ജനുവരി 10നാണ് പുറത്തിറങ്ങുന്നത്. ദീപിക ജെഎന്‍യുവിലെ വിദ്യാര്‍ഥകളെ സന്ദര്‍ശിച്ചതോടെ സിനിമയുടെ പ്രമോഷന്റെ ഭാഗമാണിതെന്ന ആരോപണമുയര്‍ന്നു. ഛപാകിന്റെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തുകൊണ്ടുള്ള ക്യാമ്പയിനുകളും തരംഗമായി. എന്നാല്‍ ദീപികയെ പിന്തുണച്ച് ഒട്ടനവധിപേര്‍ രംഗത്ത് വന്നതോടെ ഹേറ്റ് ക്യാമ്പയിനുകള്‍ക്ക് തിരിച്ചടിയായി.
Content Highlights: Deepika Padukone Gains 40K Followers, after hate campaign, JNU visit, Chhapaak Movie
Content Highlights: