നടി ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്, ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

കൊച്ചി: നടി ശ്വേത മേനോനെതിരേ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പോലീസാണ് നന്ദകുമാറിനെ അറസ്റ്റുചെയ്തിരിക്കുന്നത്.
യൂട്യൂബ് ചാനലിലൂടെയാണ് നന്ദകുമാർ ശ്വേത മേനോനെതിരേ മോശം പരാമർശം നടത്തിയത്. ഐടി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ഇയാൾക്കെതിരേ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം.
ശ്വേതയുടെ പരാതിയിൽ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഇതിനുശേഷം കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.
Content Highlights: Crime Nandakumar arrested for defaming actress Shweta Menon