ശ്രീനാഥ് ഭാസി നായകനാകുന്ന 'ക്രെഡിറ്റ് സ്‌കോർ'; കേരളത്തിൽ വിതരണം ചെയ്യുന്നത് വേഫെറർ ഫിലിംസ്

#Movies Desk
'ക്രെഡിറ്റ് സ്കോർ' പോസ്റ്റർ
'ക്രെഡിറ്റ് സ്കോർ' പോസ്റ്റർ

ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം. സംവിധാനം ചെയ്യുന്ന 'ക്രെഡിറ്റ് സ്‌കോർ' കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. ഇഎഫ്ജി പ്രൊഡക്ഷൻസ് ബാനറിൽ വിവേകാനന്ദ എസ്. നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാക്കൾ ഉമേഷ് തിമ്മെഗൗഡ, പ്രീതി ഉമേഷ്, അവന്തിക വന്ദനാപു എന്നിവരാണ്. 'എ ട്രൂ സ്റ്റോറി ഓഫ് മില്യൺസ്' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ സ്വാതന്ത്ര്യ ദിനത്തിൽ പുറത്തുവരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒരു ഫിനാൻഷ്യൽ സർവൈവൽ ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിൽ ശ്രീനാഥ് ഭാസിക്കൊപ്പം സുഹാസിനി മണിരത്‌നം, സോഹൻ സീനുലാൽ, ചാന്ദിനി, മാലാ പാർവതി, സാബുമോൻ, ബാലാജി ശർമ, പ്രമോദ് (ഉപ്പ്), അയ്യപ്പ ബൈജു, മനോജ് ഗിന്നസ്, ജാസിം (ചൂരൽ), ബിനോജ് കുളത്തൂർ, അജി ധന്വന്തരി, സുമിൻ, ഹരി നമ്പൂതിരി, നിഖിൽ, ലെന, ജഗദീഷ് പ്രസാദ്, ശരത് വിനായക്, ഷാജി ഫ്രാൻസിസ് എന്നിവരും വേഷമിട്ടിരിക്കുന്നു.

സീ മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ- മ്യൂസിക് അവകാശം സ്വന്തമാക്കിയത്. 2026-ൽ തന്നെ പ്രദർശനത്തിന് എത്തുന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങൾ വൈകാതെ പുറത്തുവിടും.

ഛായാഗ്രഹണം: പ്രദീപ് നായർ, എഡിറ്റിങ്: ജെ.കെ, സംഗീതം: പി.എസ്. ജയഹരി, കോ- ഡയറക്ടർ: സാംജി എം. ആന്റണി, സംഭാഷണം: അർജുൻ ടി.എസ്, കലാസംവിധാനം: ത്യാഗു തവനൂർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ഡോ. സതീഷ് ഷേന്ദ്രെ, ഷാജി ഫ്രാൻസിസ്, ശ്രീകാന്ത് സി.ആർ, ജഗദീഷ് വരട്ടി, റീ-റെക്കോർഡിങ് മിക്‌സിങ്: ഡോ. ആഷിഷ് ജോസ് ഇല്ലിക്കൽ, വരികൾ: വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: അനൂപ് അനിൽകുമാർ, സൗണ്ട് എഫക്ട്‌സ്: ധീരജ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്: സുമിൻ എസ്.എൻ, ശ്രീരാജ് ശ്യാമ ശേഖർ, മേക്കപ്പ്: പ്രദീപ് വിതുര, വസ്ത്രാലങ്കാരം: ബുസി ബേബി ജോൺ, ആക്ഷൻ: മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ: മുരുകൻ എസ്, വി.എഫ്.എക്‌സ്: ഡോട്ട് വി.എഫ്.എക്‌സ്, ഡിഐ: രമേഷ് അയ്യർ, പ്രൊജക്ട് കൺസൾട്ടന്റ്: സ്ലീബ വർഗീസ്, ബിസിനസ് ഹെഡ്: രാജേഷ് ജനാർദ്ദനൻ, അസോസിയേറ്റ് ക്യാമറാമാന്മാർ: കനകരാജ്, സുജിൽ, പബ്ലിസിറ്റി ഡിസൈൻ: മാമിജോ, വേഫെറർ ഫിലിംസ് ഹെഡ്: ദേവദേവൻ, ഓഡിയോ: സീ മ്യൂസിക്, ഓൾ ഇന്ത്യ റിലീസ്: സിനിപോളിസ്, ഡിജിറ്റൽ മാർക്കറ്റിങ്: അനൂപ് സുന്ദരൻ, പി.ആർ.ഒ: ശബരി.

Content Highlights: Wayfarer Films acquired Kerala distribution rights for Credit Score. Starring Sreenath Bhasi and directed by Sasidhara K.M. Crafted as a financial survival thriller with the tagline A True Story of Millions. Scheduled for a 2026 theatrical release.