അർജുൻ അശോകനും സംഗീതിനും മാത്യുവിനും പരിക്കേറ്റ അപകടം: ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തും

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിനു കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് പോലീസ്.
വാഹനം അമിത വേഗത്തിലായിരുന്നുവെന്നും വ്യക്തമായി. ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തും. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ എം.ജി. റോഡിലായിരുന്നു സംഭവം. അനുമതിയില്ലാതെ നടത്തിയ ഷൂട്ടിങ്ങിനിടെ കാർ ബൈക്കിലിടിച്ച് മറിഞ്ഞ് നടനുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു.
മോട്ടോർ വാഹന വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. ചൊവ്വാഴ്ച റിപ്പോർട്ടാകും. സ്റ്റണ്ട് മാസ്റ്ററാണ് കാറോടിച്ചത്.
കാറിലുണ്ടായിരുന്ന അഭിനേതാക്കളായ അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്ക് പരിക്കേറ്റിരുന്നു. ബൈക്ക് യാത്രക്കാരായ രണ്ടുപേർക്കും പരിക്കേറ്റു.
Content Highlights: cinema shooting car accident police to arrest driver