ഗായിക ബോംബെ ജയശ്രീ ആശുപത്രിയില്‍

ലണ്ടന്‍: കര്‍ണാടക സംഗീതജ്ഞയും ഗായികയുമായ ബോംബെ ജയശ്രിയെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഗായികയെ കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരിക്കുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഗായികയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: Carnatic singer Bombay Jayasree suffers brain haemorrhage in UK, admitted