ഇന്നേവരെ കാണാത്ത ലുക്ക് എന്ന് ആരാധകർ, 'ഭ്രമയുഗ'ത്തിന്റെ ഞെട്ടിക്കുന്ന പുതുവത്സര പോസ്റ്റർ

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭ്രമയുഗം. ഹൊറർ ത്രില്ലർ ചിത്രത്തിന്റെ രചനയും സംവിധാനവും രാഹുൽ സദാശിവനാണ് നിർവഹിക്കുന്നത്. പുതുവത്സരത്തോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.
പ്രത്യേകതരം കിരീടം ധരിച്ച് ശാന്തഭാവത്തിലിരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. ഫസ്റ്റ്ലുക്ക് പോലെതന്നെ ബ്ലാക്ക് ആൻഡ് വൈറ്റിലാണ് പുതിയ പോസ്റ്ററും അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരാണ് താരനിരയിലെ മറ്റുപ്രമുഖർ. ടി ഡി രാമകൃഷ്ണന്റെതാണ് സംഭാഷണങ്ങൾ. ഓ.ടി.ടി റിലീസായെത്തി പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ ഭൂതകാലം എന്ന ചിത്രത്തിനുശേഷം രാഹുൽ സദാശിവൻ ഒരുക്കുന്ന ചിത്രമാണ് ഭ്രമയുഗം.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ നിർമ്മാതാവ് ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേർന്ന് നിർമ്മിച്ച 'ഭ്രമയുഗം' നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ സിനിമയാണ്.
ഛായാഗ്രഹണം: ഷെഹനാദ് ജലാൽ (ഡയറക്ടർ), പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, മേക്കപ്പ്: റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് : മെൽവി ജെ. ഹൊറർ ത്രില്ലർ ജോണർ സിനിമകൾക്ക് വേണ്ടി മാത്രമായുള്ള ബാനറാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും അവതരിപ്പിക്കുന്ന 'ബ്രഹ്മയുഗം' മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം 2024-ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
Content Highlights: bhramayugam new poster, mammootty and rahul sadasivan