ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെക്കുന്നെന്ന് ബി. ഉണ്ണികൃഷ്ണൻ; വഴങ്ങാതെ ഫെഫ്ക, തുടരും

കൊച്ചി: ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള(ഫെഫ്ക) ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജി സന്നദ്ധത അറിയിച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ആവശ്യം വിശദമായി ചർച്ച ചെയ്ത ജനറൽ കൗൺസിൽ യോഗം ഉണ്ണികൃഷ്ണനോട് സ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ടു. സംഘടനയിൽ നിലവിൽ യാതൊരു മാറ്റവും വേണ്ടെന്ന് അംഗങ്ങൾ നിലപാടെടുത്തു. തുടർന്ന് രാജി തീരുമാനത്തിൽനിന്ന് ബി. ഉണ്ണികൃഷ്ണൻ പിന്മാറി. പ്രസിഡന്റ് ആയി സിബി മലയിലും ജനറൽ സെക്രട്ടറി ആയി ബി. ഉണ്ണികൃഷ്ണനും തുടരും.
ദീർഘകാലമായി ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു ബി. ഉണ്ണികൃഷ്ണൻ. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് ഉണ്ണികൃഷ്ണൻ ഫെഫ്കയെ അറിയിച്ചത്.
ബി. ഉണ്ണികൃഷ്ണൻ രാജിക്കത്ത് നൽകിയതിന് പിന്നാലെ ഫെഫ്ക അടിയന്തര ജനറൽ കൗൺസിൽ യോഗം ചേർന്നു. പുതിയ നേതൃത്വം വരട്ടേയെന്ന നിലപാടിലായിരുന്നു ജനറൽ സെക്രട്ടറി. 1993-ൽ സംഘടന രൂപവത്കരിച്ച കാലം മുതൽ ബി. ഉണ്ണികൃഷ്ണൻ നേതൃത്വത്തിലുണ്ട്.
Content Highlights: B. Unnikrishnan steps down as FEFKA General Secretary, Stated reason for resignation is personal, FEFKA General Council meeting convened in Kochi, Unnikrishnan advocates for new leadership