യാനങ്ങള്‍ തീരാതെ, തീരങ്ങള്‍ കാണാതെ; 'ആസാദി'യിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്തിറക്കി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്രേക്ഷകര്‍ ഏറ്റെടുത്ത തകര്‍പ്പന്‍ ട്രെയ്‌ലറിനു തൊട്ടുപിന്നാലെ അതേ മൂഡിലുള്ള ഗാനവുമായി 'ആസാദി' ടീം. ചിത്രത്തിലെ ആദ്യ ഗാനം ലിറിക്കില്‍ വീഡിയോയായി പുറത്തിറക്കി. സോഹ സുക്കുവിന്റെ വരികള്‍ക്ക് വരുണ്‍ ഉണ്ണി സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിയാ ഉള്‍ ഹഖാണ്. മ്യൂസിക്ക് 24x7 ആണ് പാട്ട് പുറത്തിറക്കിയത്. ശ്രീനാഥ് ഭാസി, രവീണ രവി, വാണി വിശ്വനാഥ്, ലാല്‍ എന്നിവരാണ് 'ആസാദി'യില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജ നിര്‍മിച്ച് ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനകം തന്നെ ട്രെന്റിങ്ങാണ്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തില്‍ പ്രേക്ഷകനെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന 'ആസാദി' മേയ് ഒമ്പതിന് തീയ്യേറ്ററുകളിലെത്തും. 

സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌ക്കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും അഭിനയിക്കുന്നു. 

റമീസ് രാജ, രശ്മി ഫൈസല്‍ എന്നിവര്‍ സഹനിര്‍മാതാക്കളായ 'ആസാദി'യുടെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. സിനിമാട്ടോഗ്രാഫി: സനീഷ് സ്റ്റാന്‍ലി, സംഗീതം: വരുണ്‍ ഉണ്ണി, റീ റിക്കോഡിങ് മിക്‌സിങ്ങ്: ഫസല്‍ എ. ബക്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: സഹാസ് ബാല, സൗണ്ട് ഡിസൈന്‍: സൗണ്ട് ഐഡിയാസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍: അബ്ദുള്‍ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: റെയ്‌സ് സുമയ്യ റഹ്‌മാന്‍, പ്രൊജക്റ്റ് ഡിസൈനര്‍: സ്റ്റീഫന്‍ വല്ലിയറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആന്റണി എലൂര്‍, കോസ്റ്റ്യൂം: വിപിന്‍ ദാസ്, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, ഡിഐ: തപ്‌സി മോഷന്‍ പിക്‌ച്ചേഴ്‌സ്, കളറിസ്റ്റ്: അലക്‌സ് വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സജിത്ത് ബാലകൃഷ്ണന്‍, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍: അഭിലാഷ് ശങ്കര്‍, ബെനിലാല്‍ ബാലകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: അനൂപ് കക്കയങ്ങാട്, പിആര്‍ഒ: സതീഷ് എരിയാളത്ത്, സ്റ്റില്‍സ്: ഷിജിന്‍ പി. രാജ്, വിഗ്‌നേഷ് പ്രദീപ്, വിഎഫ്എക്‌സ്: കോക്കനട്ട് ബഞ്ച്, ട്രെയിലര്‍ കട്ട്: ബെല്‍സ് തോമസ്, ഡിസൈന്‍: 10 പോയിന്റസ്, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്: മെയിന്‍ലൈന്‍ മീഡിയ. സെന്റട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തിക്കുന്നത്.

Content Highlights: first song from the upcoming Malayalam movie `Aazadi` is out now