ആസാദി ടൈറ്റില്‍ ലോഞ്ച്

Azadi poster
Azadi poster

മെഡിക്കല്‍ ഫാമിലി ത്രില്ലര്‍ ജോണറില്‍ നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആസാദി എന്ന് പേരിട്ടു. ലിറ്റില്‍ ക്രൂ ഫിലിംസിന്റെ ബാനറില്‍ ഫൈസല്‍ രാജ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി, കോട്ടയം എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്.

പത്തു വര്‍ഷത്തെ ഇടവേളക്കുശേഷം വാണി വിശ്വനാഥ്  ഒരു മികച്ച കഥാപാത്രത്തെ ഈ ചിത്രത്തില്‍ ശ്രീനാഥ് ഭാസി, ലാല്‍, സൈജു ക്കുറുപ്പ് എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കന്നു. രവീണാ രവിയാണ് നായിക.മാമന്നന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ രവീണയുടെ മികച്ച പ്രകടനമാണ് ഈ ചിത്രത്തില്‍.

ടി.ജി.രവി, രാജേഷ് ശര്‍മ്മ ,ബോബന്‍ സാമുവല്‍ സാബു ആമി, അഭിരാം, ഫൈസല്‍, ജീലു ജോസഫ്, വിജയകുമാര്‍ (കാപ്പ ഫെയിം) ആന്റണി ഏലൂര്‍, അസിന്‍, ബിനോ ,ആശാ മഠത്തില്‍ എന്നിവരും പ്രധാന താരങ്ങളാണ്. സാഗറിന്റേതാണു തിരക്കഥ. ഗാനങ്ങള്‍ - ഹരി നാരായണന്‍ - സംഗീതം വരുണ്‍ ഉണ്ണി. ഛായാഗ്രഹണം - സനീഷ് സ്റ്റാന്‍ലി. എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള. കലാസംവിധാനം -സഹസ് ബാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ശരത് സത്യ, പ്രൊജക്റ്റ് ഡിസൈനര്‍ - സ്റ്റീഫന്‍ വല്യാറ, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് --പ്രതാപന്‍ കല്ലിയൂര്‍, സുജിത് അയണിക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ആന്റണി ഏലൂര്‍.വാഴൂര്‍ ജോസ്. ഫോട്ടോ - ഷിജിന്‍.

Content Highlights: azadi malayalam cinema, jo george, vani viswanath, sreenath bhasi