അയ്യപ്പനും കോശിയും സ്വന്തമാക്കി ആടുകളം നിര്മാതാവ്

പൃഥ്വിരാജും ബിജു മേനോനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനും കോശിയും തമിഴിലേക്ക്. ആടുകളം, ജിഗര്തണ്ട എന്നീ ചിത്രങ്ങള് നിര്മിച്ച കരിരേശനാണ് തമിഴ് പതിപ്പിന്റെ അവകാശം സ്വന്തമാക്കിയത്.
അനാര്ക്കലിക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. സംവിധായകന് രഞ്ജിത്തും ശശിധരനും ചേര്ന്നാണ് ചിത്രം നിര്മിച്ചത്. മികച്ച സാമ്പത്തിക വിജയം നേടുന്നതിന് പുറമേ നിരൂപക പ്രശംസയും അയ്യപ്പനും കോശിയും നേടിയിരുന്നു.
Content Highlights: Ayyappanum Koshiyum Tamil Remake Aadukalam Director Kathiresan
Content Highlights: