കാത്തിരിപ്പിന് വിരാമം; 'അവതാർ ദി വേ ഓഫ് വാട്ടർ' ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

അവതാർ പോസ്റ്റർ | PHOTO: TWITTER/AVATAR
അവതാർ പോസ്റ്റർ | PHOTO: TWITTER/AVATAR

പുത്തൻ റെക്കോർഡുകൾ തീർത്ത് ബോക്സോഫീസിൽ ചരിത്രം കുറിച്ച 'അവതാർ ദി വേ ഓഫ് വാട്ടർ' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനായി ആരാധകർ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. 2022 ഡിസംബർ 16-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 

2023 ജൂൺ ഏഴിന് ചിത്രം ഒ.ടി.ടിയിലെത്തും. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. നേരത്തെ ആമസോൺ പ്രെെം, ആപ്പിൾ ടി.വി, വുഡു എന്നീ പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം റെന്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമായിരുന്നു.  

'അവതാർ ദി വേ ഓഫ് വാട്ടർ' ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ഇന്ത്യയിൽ റിലീസ് ചെയ്തിരുന്നു. സാം വെര്‍ത്തിങ്ടണ്‍, സോയി സാല്‍ഡാന, സ്റ്റീഫന്‍ ലാങ്, സിഗേര്‍ണ്ണി വീവര്‍ എന്നിവര്‍ക്കൊപ്പം കേറ്റ് വിന്‍സ്ലറ്റും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നീണ്ട 23 വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു കേറ്റ് വിന്‍സ്ലറ്റ് കാമറൂണിനൊപ്പം സിനിമചെയ്യുന്നത്.

Content Highlights: avatar way of water ott release date announced