‘തീവ്രവാദികളില്ലാത്ത പാകിസ്താൻ’; ബോളിവുഡ് ചിത്രം രാജ്യവിരുദ്ധമെന്ന് വിമർശനം, പ്രതികരിച്ച് എആർ റഹ്മാൻ

#Movies Desk
എ.ആര്‍ റഹ്‌മാന്‍ | Photo - AFP
എ.ആര്‍ റഹ്‌മാന്‍ | Photo - AFP

തന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രത്തിനെതിരായ വിമർശനത്തോട് പ്രതികരിച്ച് സംഗീതസംവിധായകൻ എ.ആർ. റഹ്‌മാൻ. ചിത്രം രാജ്യവിരുദ്ധമാണെന്ന വിമർശനത്തോടാണ് റഹ്‌മാൻ പരോക്ഷമായി പ്രതികരിച്ചത്. ഇംതിയാസ് അലി സംവിധാനം ചെയ്ത മേം വാപസ് ആവൂംഗ എന്ന ചിത്രത്തിന് പൊതുവേ മികച്ച അഭിപ്രായമാണ് ലഭിക്കുന്നതെങ്കിലും ബോക്‌സ് ഓഫീസിൽ കാര്യമായ അനക്കമുണ്ടാക്കാൻ ചിത്രത്തിന് സാധിക്കുന്നില്ല.

തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് റഹ്‌മാന്റെ പ്രതികരണം. 'ഭീകരവാദികളോ രഹസ്യ ഏജന്റുമാരോ ഇല്ലാതെ പാകിസ്താനെ കാണിക്കാൻ സിനിമ ധൈര്യം കാണിച്ചു' എന്ന് പരിഹസിക്കുന്നതായിരുന്നു പ്രസ്തുത പോസ്റ്റ്. 'രാജ്യവിരുദ്ധം? ഭീകരവാദികളോ രഹസ്യ ഏജന്റുമാരോ ഇല്ലാതെ പാകിസ്താനെ കാണിക്കാൻ സിനിമ ധൈര്യം കാണിക്കുന്നു', എന്നും പോസ്റ്റിൽ പറയുന്നു. സ്‌ക്രീൻഷോട്ട് ഷെയർ ചെയ്ത റഹ്‌മാൻ, ഒരു ചിരിക്കുന്ന ഇമോജിയും സ്വന്തം കൈയിൽനിന്ന് എടുത്തിട്ടു.

എ.ആർ. റഹ്മാന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി

റോക്‌സ്റ്റാർ, ഹൈവേ, തമാശ, അമർ സിങ് ചംകീല എന്നീ ചിത്രങ്ങൾക്കുശേഷം റഹ്‌മാനും സംവിധായകൻ ഇംതിയാസ് അലിയും ഒന്നിക്കുന്ന ചിത്രമാണ് മേം വാപസ് ആവൂംഗ. ഇന്ത്യാ വിഭജനത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ദിൽജിത് ദോസാഞ്ജ്, നസീറുദ്ദീൻ ഷാ, ശർവാരി, വേദാങ്ക് റെയ്ന എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Content Highlights: Legendary music composer AR Rahman has subtly responded to criticisms labeling his latest Bollywood movie, Main Vaapas Aaunga, as anti-national. Directed by Imtiaz Ali, the film is receiving positive critical acclaim but has had a slow start at the box office.