‘ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം’; ചർച്ചയായി അനുമോളുടെ പോസ്റ്റ്‌; വിവാഹത്തിനുള്ള ഒരുക്കമെന്ന് ആരാധകർ

#ന്യൂസ് ഡെസ്ക്
അനുമോള്‍ പങ്കുവെച്ച ചിത്രങ്ങള്‍ | Photo: instagram/ anumol
അനുമോള്‍ പങ്കുവെച്ച ചിത്രങ്ങള്‍ | Photo: instagram/ anumol

റിയാലിറ്റി ഷോയായ ബിഗ് ബോസിലെ വിജയിയും നടിയുമായ അനു മോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. ഇൻസ്റ്റഗ്രാമിൽ അനുമോൾ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയുമാണ് ചർച്ചകൾക്ക് കാരണം. 'ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം' എന്ന ക്യാപ്ഷനോടെയാണ് അനുമോൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. എന്നാൽ, ഇത് വിവാഹവുമായി ബന്ധപ്പെട്ടതാണെന്ന് താരം എവിടേയും വ്യക്തമാക്കിയിട്ടില്ല.

ഇതിന് താഴെ അനുമോളുടെ സുഹൃത്തുക്കളായ ഒട്ടേറെ സെലിബ്രിറ്റികൾ കമന്റ് ചെയ്തിട്ടുണ്ട്. വിവാഹത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള തിളക്കം എന്നാണ് ആദില നൂറ കമന്റ് ചെയ്തത്. സാധിക വേണുഗോപാൽ, കാർത്തിക് സൂര്യ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരുടെയെല്ലാം കമന്റ് പോസ്റ്റിൽ കാണാം.

അടുത്തിടെ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ 'നാളെയാണ് കല്ല്യാണം' എന്ന് അനുമോൾ തമാശരൂപത്തിൽ മറുപടി നൽകിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവരെയെല്ലാം വിവാഹം ക്ഷണിച്ചുവെന്നും പറഞ്ഞിരുന്നു. അനുമോളുടെ സുഹൃത്തായ ഷിയാസ് കരീമും വിവാഹത്തെ കുറിച്ച് സൂചന നൽകിയിരുന്നു. വിവാഹം ഉടനെയുണ്ടാകുമെന്ന് പറഞ്ഞ ഷിയാസ് എന്നാൽ വരൻ ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല.

Content Highlights: Actress and Bigg Boss winner Anumol shared a new photoshoot on Instagram with the caption 'A celebration of a new beginning'., Celebrity friends like Adila Noora, Sadhika Venugopal, Karthik Surya, and Bineesh Bastin commented on the post., Shias Kareem previously hinted at Anumol's upcoming wedding without revealing the groom's identity.