ഇന്ത്യന്‍ സിനിമയിലെ ആദ്യ പ്രൊഫഷണല്‍ ബോക്സര്‍; അച്ചു ബേബി ജോണുമായി ഏറ്റുമുട്ടാന്‍ ആന്റണി വര്‍ഗീസ്

ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ പ്രൊഫഷണല്‍ ബോക്സിങ് ലൈസന്‍സ് നേടുന്ന നടനായി ആന്റണി വര്‍ഗീസ് പെപ്പെ. ജനുവരി 26-ന് കൊച്ചി ലുലുമാളിലെ 'ഡി പ്രൊഫഷണല്‍ ബോക്സിങ് ഫൈറ്റ് നൈറ്റില്‍' ആന്റണി ഏറ്റുമുട്ടുന്നത് മുന്‍മന്ത്രി ഷിബു ബേബി ജോണിന്റെ മകന് അച്ചു ബേബി ജോണുമായാണ്.
പ്രൊഫഷണല്‍ ബോക്സിങ് സംഘടനയായ വേള്‍ഡ് ബോക്സിങ് കൗണ്‍സിലിന്റെ ഇന്ത്യയിലെ ഔദ്യോഗിക ഘടകമായ ഇന്ത്യന്‍ ബോക്സിങ് കൗണ്‍സിലും ഒപ്പം കേരള ബോക്സിങ് കൗണ്‍സിലും സംയുക്തമായി നടത്തുന്ന ഡി ഫൈറ്റ് നൈറ്റിന് മുന്നോടിയായി പ്രൊഫഷണല്‍ ബോക്സിങ് ലൈസന്‍സ് ആന്റണി വര്‍ഗീസ് പെപ്പെയ്ക്ക് കേരള ബോക്സിങ് കൗണ്‍സില്‍ പ്രസിഡന്റ് ജോയ് ജോര്‍ജ് ഔദ്യോഗികമായി കൈമാറി. ദാവീദ് എന്ന തന്റെ പുതിയ ചിത്രത്തിനായി ആന്റണി വര്‍ഗീസ് ഏഴുമാസത്തിലധികം പ്രൊഫഷണല്‍ ബോക്സിങ് പരിശീലിച്ചിരുന്നു.
Content Highlights: antony varghese pepe becomes the first professional boxer in indian cinema