നായകനായി അർജുൻ അശോകൻ, 'അൻപോട് കൺമണി'ക്ക് തുടക്കം

'അൻപോട് കൺമണി' സിനിമയുടെ താരങ്ങളും അണിയറ പ്രവർത്തകരും
'അൻപോട് കൺമണി' സിനിമയുടെ താരങ്ങളും അണിയറ പ്രവർത്തകരും

അർജുൻ അശോകൻ, അനഘ നാരായണൻ, ജോണി ആന്റണി, അൽത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാലപാർവതി, സംവിധായകൻ മൃദുൽ നായർ  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രം"അൻപോട് കൺമണി " യുടെ ചിത്രീകരണം തലശ്ശേരിയിൽ ചിത്രീകരണം ആരംഭിച്ചു.

ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന  ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സരിൻ രവീന്ദ്രൻ നിർവ്വഹിക്കുന്നു.

സംഗീതം-സാമുവൽ എബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സനൂപ് ദിനേശ്,എഡിറ്റർ-സുനിൽ എസ് പിള്ളൈ, പ്രൊഡക്ഷൻ കൺട്രോളർ-ജിതേഷ് അഞ്ചുമന, മേക്കപ്പ്-നരസിംഹ സ്വാമി, ആർട്ട്‌ ഡയറക്ടർ - ബാബു പിള്ളൈ 
കോസ്റ്റും ഡിസൈനർ - ലിജി പ്രേമൻ, കഥ-അനീഷ് കൊടുവള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷമിം അഹമ്മദ്, പ്രൊഡക്ഷൻ മാനേജർസ്-ജോബി ജോൺ, കല്ലാർ അനിൽ, അസോസിയേറ്റ് ഡയറക്ടർ-പ്രിജിൻ ജസി,ശ്രീകുമാർ സേതു, അസിസ്റ്റന്റ് ഡയറക്ടർസ്-ഷിഖിൽ ഗൗരി,സഞ്ജന ജെ രാമൻ, ഗോപികൃഷ്ണൻ,ശരത് വി ടി, സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, പി ആർ ഒ-എ എസ് ദിനേശ്.

Content Highlights: anpodu kanmani movie shooting started, arjun ashokan and anagha narayanan