നടി ആനി വേഴ്ഷിങ് അന്തരിച്ചു

Annie Wersching: AP Photo/Chris Pizzello
Annie Wersching: AP Photo/Chris Pizzello

കാലിഫോര്‍ണിയ: നടി ആനി വേഴ്ഷിങ് (45) അന്തരിച്ചു. നടിയുടെ മാനേജര്‍ ക്രേഗ് ഷിനേയ്ഡറാണ് വിവരം പുറത്ത് വിട്ടത്. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ടെലിവിഷന്‍ സീരീസുകളിലൂടെയാണ് ആനി വേഴ്ഷിങ്  ശ്രദ്ധനേടിയത്. 2002 ല്‍ പുറത്തിറങ്ങിയ സ്റ്റാര്‍ ട്രെക്ക്: എന്റര്‍പ്രൈസിലൂടെയായിരുന്നു അഭിനയരംഗത്ത് തുടക്കം കുറിച്ചത്. ഏഞ്ചല്‍, കോള്‍ഡ് കേസ്, 24, നോ ഓര്‍ഡിനറി ഫാമിലി, ഡൗട്ട് തുടങ്ങി അമ്പതോളം സീരീസില്‍ അഭിനയിച്ചു. 

ബ്രൂസ് ഓള്‍മെറ്റി, ബിലോ ദ ബെല്‍റ്റ് വേ തുടങ്ങിയവയാണ് ആനി അഭിനയിച്ച സിനിമകള്‍. 

ആനിയുടെ മരണത്തില്‍ സിനിമാപ്രവര്‍ത്തകരും ആരാധകരു അനുശോചനം രേഖപ്പെടുത്തി. ആനിയുടെ വിയോഗം ഒരിക്കലും നികത്താനാവാത്ത നഷ്ടമാണെന്ന് കുടുംബാംഗങ്ങള്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. 

Content Highlights: Annie Wersching passed away, Hollywood, American actor, cancer