സിൽക്ക് സ്മിതയാകുന്നത് താനല്ലെന്ന് അനസൂയ ഭരദ്വാജ്

സ്മിതയുടെ ജീവിത കഥ പറയുന്ന മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നുവെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. തമിഴിൽ ഒരുങ്ങുന്ന ചിത്രത്തിൽ തെലുങ്ക് താരം അനസൂയ ഭരദ്വാജ് സ്മിതയുടെ വേഷം അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം അനസൂയ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് താരം സില്‍ക് സ്മിതയായി എത്തുന്നുവെന്ന സൂചന നല്‍കിയത്.
എന്നാൽ ഇപ്പോൾ ഈ വാർത്തയിൽ സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അനസൂയ.
താൻ ഒരു ജീവചരിത്ര സിനിമയിലും സിൽക്ക് സ്മിതയുടെ വേഷം അവതരിപ്പിക്കുന്നില്ലെന്ന് അനസൂയ ട്വീറ്റ് ചെയ്തു.
രാം ചരൺ നായകനായെത്തിയ രംഗസ്തലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് അനസൂയ.
ചിരഞ്ജീവി നായകനായെത്തുന്ന ആചാര്യ, അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ എന്നിവയാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. ഇതു കൂടാതം കൃഷ്ണ വംശിയുടെ രംഗ മാർത്താണ്ഡ, രവി തേജയുടെ ഖിലാഡി എന്നീ ചിത്രങ്ങളിലും പ്രധാന കഥാപാത്രമായി അനസൂയ എത്തുന്നുണ്ട്.
സില്‍ക് സ്മിതയുടെ ജീവിതം പറയുന്ന 'അവള്‍ അപ്പടിതാന്‍' എന്ന ചിത്രം കെ.എസ്.മണികണ്ഠനാണ് സംവിധാനം ചെയ്യുന്നത്. വിദ്യാ ബാലൻ നായികയായെത്തിയ ബോളിവുഡ് ചിത്രം ഡേർട്ടി പിക്ച്ചർ പറഞ്ഞത് സ്മിതയുടെ ജീവിതമായിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു.
Content Highlights : Anasuya Bharadwaj clarification on doing silk smitha biopic
Content Highlights: