കോൻ ബനേഗാ ക്രോർപതി ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചൻ തെന്നിവീണു, മുട്ടിന് പരിക്കേറ്റു

#മൂവി ഡെസ്ക്
അമിതാഭ് ബച്ചൻ | ഫോട്ടോ: AFP
അമിതാഭ് ബച്ചൻ | ഫോട്ടോ: AFP

മുംബൈ: കോൻ ബനേഗാ ക്രോർപതിയുടെ 18-ാം സീസണിന്റെ ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു. ബുധനാഴ്ചത്തെ പരിപാടിക്കിടെ താരംതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പരിപാടിയുടെ തുടക്കത്തിൽ സ്റ്റേജിന്റെ മധ്യത്തിൽനിന്ന് സംസാരിക്കാറുള്ള ബിഗ് ബി ബുധനാഴ്ച തന്റെ സീറ്റിൽ ഇരുന്നാണ് സംസാരിച്ചത്. ഇതിൽ ആരാധകർക്ക് സംശയം തോന്നിയപ്പോഴാണ് കാര്യം തുറന്നു പറഞ്ഞത്.

‘‘എനിക്ക് മുട്ടിന് പരിക്കുണ്ട്. ചിത്രീകരണത്തിനിടെ തെന്നി വീണു. എഴുന്നേറ്റു നിൽക്കാൻ ചെറിയ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഇരുന്ന് സംസാരിക്കുന്നത്’’ -ബച്ചൻ പറഞ്ഞു.

പരിക്കു ഗുരുതരമല്ലെന്നും ഉടൻ സുഖംപ്രാപിക്കുമെന്നും അദ്ദേഹം ആരാധകർക്ക് ഉറപ്പുനൽകി.
സിനിമാ സംബന്ധമായ വാർത്തകളും ആർട്ടിക്കിളുകളും വായിക്കാനും വീഡിയോകൾ കാണാനും വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ: https://mbi.page.link/movie

Content Highlights: Legendary actor Amitabh Bachchan suffered a knee injury after slipping on set during the shooting of Kaun Banega Crorepati Season 18, reassuring fans that the injury is not severe as he hosted the show while seated.