അലന്‍സിയറേ, പിണറായി വിജയന്റെ ആണ്‍കരുത്ത് ഇതല്ല, സമരങ്ങളുടെയും പോരാട്ടങ്ങളുടേതുമാണ്- ഹരീഷ് പേരടി

ഹരീഷ് പേരടി, അലന്‍സിയര്‍
ഹരീഷ് പേരടി, അലന്‍സിയര്‍

ചലച്ചിത്ര പുരസ്‌കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പ്രത്യേക ജൂറി പരാമര്‍ശം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തില്‍ പുരസ്‌കാരത്തെ തള്ളിപ്പറയുന്ന പരാമര്‍ശമാണ് അലന്‍സിയര്‍ നടത്തിയത്.

'നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും'. അലന്‍സിയര്‍ പറഞ്ഞു.

അലന്‍സിയറിനെതിരേ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. അലന്‍സിയറുടെ പുരസ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട ഹരീഷ് പേരടി ആണ്‍പ്രതിമ വേണമെങ്കില്‍ സ്വന്തം പണം ചെലവഴിച്ച് വീട്ടില്‍ പ്രദര്‍ശിപ്പിച്ച് അതിലേക്ക് നോക്കി നില്‍ക്കുന്നതാണ് നല്ലതെന്ന് കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്

ഈ ഡയലോഗ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നെങ്കില്‍ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു...പക്ഷെ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാട അലന്‍സിയറായി പോയി...എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലന്‍സിയറിനോട് രണ്ട് വാക്ക് ...അലന്‍സിയറെ..മഹാനടനെ..ഒരു പെണ്‍പുരസ്‌ക്കാര പ്രതിമ കാണുമ്പോള്‍ പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കില്‍ അത് നിന്റെ മാനസികരോഗം മൂര്‍ച്ചിച്ചതിന്റെ ലക്ഷണമാണ്...അതിന് ചികല്‍സിക്കാന്‍ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍ കേരളത്തില്‍ നിലവിലുണ്ട്...അല്ലെങ്കില്‍ മറ്റൊരു വഴി സ്വര്‍ണ്ണം പൂശിയ ആണ്‍ ലിംഗ പ്രതിമകള്‍ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടില്‍ പ്രദര്‍ശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക എന്നതാണ് ...രാഷ്ടീയ അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ആണ്‍കരുത്ത് ഇതല്ല ...അത് സമരങ്ങളുടെയും പോരാട്ടങ്ങളുടെതുമാണ്...ഈ സ്ത്രി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അലന്‍സിയറുടെ അവാര്‍ഡ് സര്‍ക്കാര്‍ പിന്‍വലിക്കേണ്ടതാണ്..

Content Highlights: alencier lopez misogynistic remark, Kerala state Film Awards, actor hareesh peradi