മാതാപിതാക്കളയോ മക്കളെയോ ഒരു കാര്യത്തിനും ആശ്രയിക്കരുത്- ഐശ്വര്യ ഭാസ്‌കര്‍

ഐശ്വര്യ ഭാസ്‌കരന്‍
ഐശ്വര്യ ഭാസ്‌കരന്‍

തനിക്ക് അമ്മ ലക്ഷ്മിയുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് നടി ഐശ്വര്യ. എല്ലാവരും എന്തോ തെറ്റിദ്ധരിച്ച് വച്ചിരിക്കുകയാണെന്നും അതൊന്നും വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും ഐശ്വര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞു. യൂട്യൂബ് ചാനലില്‍ നിന്നും സോപ്പ് കച്ചവടത്തില്‍ നിന്നും ലഭിക്കുന്നവരുമാനവും കൊണ്ടാണ് ഇപ്പോള്‍ താന്‍ ജീവിക്കുന്നത്. അതില്‍ അഭിമാനം മാത്രമേയുള്ളുവെന്നും ഐശ്വര്യ പറയുന്നു.

എല്ലാവരും അമ്മയുടെ കാര്യം ചോദിക്കുന്നത് കൊണ്ട് പറയാം. അമ്മയുമായി യാതൊരു പ്രശ്‌നവുമില്ല. അമ്മ എന്നെ വളര്‍ത്തി പഠിപ്പിച്ചു. പിന്നീട് ജീവിക്കാനുള്ളത് കണ്ടെത്തേണ്ടത് എന്റെ കടമയാണ്. ഞാന്‍ എന്റെ മകളെ നോക്കി. ഇനി അവള്‍ അധ്വാനിച്ച് ജീവിച്ചോളും. ഒരിക്കലും മാതാപിതാക്കളെയോ മക്കളെയോ ആശ്രയിച്ച് ജീവിക്കരുത്.

സിനിമയില്‍ സുഹൃത്തുക്കളെ പ്രതീക്ഷിക്കരുതെന്നും ഐശ്വര്യ പറയുന്നു. സിനിമയില്‍ രണ്ടാമത് തിരിച്ച് വരുമ്പോള്‍ നയന്‍താരയെപ്പോലെ എല്ലാവര്‍ക്കും സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നും ഐശ്വര്യ വ്യക്തമാക്കുന്നു.

അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു വിവാഹം. പിന്നീട് ഒരു ഇടവേള വന്നു. വിവാഹമോചനത്തിനപ്പുറം വീണ്ടും സിനിമയിലേക്ക് മടങ്ങിവന്നു. നയന്‍താരയ്ക്ക് ലഭിച്ചതുപോലെയുള്ള സ്വീകാര്യത എല്ലാവര്‍ക്കും തിരിച്ചുവരവില്‍ ലഭിക്കണമെന്നില്ല. 

സിനിമയില്‍ സുഹൃത്തുക്കളില്ല, സഹപ്രവര്‍ത്തകരേയുള്ളൂ. ഞാന്‍ അങ്ങിനെയാണ് വിശ്വസിക്കുന്നത്- ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

Content Highlights: Aishwariya Bhaskar, Interview, Emotional about Mother Actress Lakshmi